ജനപ്രിയ നടൻ ദിലീപ്, പ്രശസ്ത നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് പുറത്താക്കാന്‍ ഉള്ള നീക്കം നടക്കുകയാണ് എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. സംഘടനയുടെ ആജീവനാന്ത ചെയര്‍മാനും വൈസ് ചെയര്‍മാനുമാണ് യഥാക്രമം ദിലീപും, ആന്റണി പെരുമ്പാവൂരും. ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കി ഫിയോക് ഭരണഘടന ഭേദഗതി നടപ്പിലാക്കാനാണ്, ഇപ്പോഴത്തെ പ്രസിഡന്റ് ആണ് വിജയകുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘടനാ ഭാരവാഹികളുടെ തീരുമാനം എന്നാണ് അറിയാൻ സാധിക്കുന്നത്. വിഷയത്തിലെ അന്തിമതീരുമാനം 31ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിലുണ്ടാകും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒ.ടി.ടി റിലീസ് സംബന്ധിച്ച അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് ഇരുവരെയും പുറത്താക്കാനുള്ള നീക്കം നടക്കുന്നത് എന്ന് റിപ്പോർട്ടർ ചാനൽ ആണ് ആദ്യം പുറത്തു വിട്ടത്. ഫിയോക് ഭാരവാഹിത്തം വഹിച്ചു കൊണ്ട് തന്നെ, ഒ.ടി.ടി റിലീസുകളെ പിന്തുണക്കുന്ന നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഇരുവര്‍ക്കുമെതിരെ നടക്കുന്നത്. 2017ലാണ് ഫിലീം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍ന്ന് ദിലീപിന്റെ നേതൃത്വത്തില്‍ ഫിയോക് രൂപീകരിച്ചത്. അന്ന് തന്നെ ആജീവനാന്ത ചെയര്‍മാനായി ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായി ആന്റണിയെയും ഏകകണ്ഠമായി എല്ലാവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. ഈ അടുത്തിടെ ദിലീപ് നിർമ്മിച്ച്, നായകനായി അഭിനയിച്ച കേശു ഈ വീടിന്റെ നാഥൻ, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ദൃശ്യം 2 , ബ്രോ ഡാഡി എന്നീ ചിത്രങ്ങൾ ഒടിടി റിലീസ് ആയി എത്തിയിരുന്നു. മോഹന്‍ലാലിന്റെ മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് സംഘടനക്കുള്ളില്‍ അഭിപ്രായഭിന്നത ആരംഭിച്ചത്. അതിനു ശേഷം സല്യൂട്ട് സിനിമയുടെ റിലീസും ആയി ബന്ധപെട്ടു ദുൽഖർ സൽമാനും ഫിയോക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.