aravindante adhithikal movie
ഷാൻ റഹ്മാൻ- വിനീത് ശ്രീനിവാസൻ ടീമിന്റെ കൂട്ടുകെട്ടിൽ നിന്ന് ആണ് മലയാള സിനിമയിൽ ലോകം മുഴുവൻ തരംഗമാകുന്ന പാട്ടുകൾ ഉണ്ടാകുന്നത് . കഴിഞ്ഞ വർഷം മോഹൻലാൽ- ലാൽ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്‍തകത്തിനു വേണ്ടി ഷാൻ റഹ്മാൻ ഈണമിട്ടു വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ആലപിച്ച ജിമ്മിക്കി കമ്മൽ എന്ന ഗാനം ലോകം മുഴുവൻ തരംഗമായിരുന്നു. യൂട്യൂബിൽ ഇപ്പോൾ ഏഴു കോടി കാഴ്ചക്കാരും പിന്നിട്ടു കുതിക്കുകയാണ് ജിമ്മിക്കി കമ്മൽ. ഈ വർഷം ജിമ്മിക്കി കമ്മലിന്റെ പല റെക്കോർഡുകളും തകർത്തു കൊണ്ടാണ് ഷാൻ റഹ്മാൻ- വിനീത് ശ്രീനിവാസൻ ടീമിന്റെ മാണിക്യ മലരായ എന്ന ഗാനം കുതിക്കുന്നത്. ഒമർ ലുലു ചിത്രം ഒരു അഡാർ ലവിലെ ഗാനം ആണത്.
ഇപ്പോഴിതാ ഈ രണ്ടു ട്രെൻഡ് സെറ്ററുകൾക്കു ശേഷം ഒരിക്കൽ കൂടി തരംഗം സൃഷ്ടിക്കാൻ ഈ ടീം എത്തുന്നത് അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലെ ഗാനവുമായി ആണ്.
ഈ ചിത്രത്തിന് വേണ്ടി ഷാൻ റഹ്മാന്റെ ഈണത്തിൽ വിനീത് ശ്രീനിവാസൻ പാടിയ ഗാനം നാളെ റിലീസ് ചെയ്യും. കഥ പറയുമ്പോൾ , മാണിക്യക്കല്ല്, 916 , മൈ ഗോഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം എം മോഹനൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ആണ് നായക വേഷം ചെയ്തിരിക്കുന്നത്.
രാജേഷ് രാഘവൻ തിരക്കഥ ഒരുക്കിയ ഈ ചിത്രം പതിയറ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ പ്രദീപ് കുമാർ ആണ് നിർമ്മിച്ചിരിക്കുന്നത്. 2008 ഇൽ കോഫി അറ്റ് എംജി റോഡ് എന്ന മ്യൂസിക് ആൽബത്തിൽ നിന്ന് തുടങ്ങിയ ഷാൻ റഹ്മാൻ- വിനീത് ശ്രീനിവാസൻ കൂട്ടുകെട്ട് ഇപ്പോൾ പത്തു വർഷം പിന്നിടുകയാണ്. ഇതിനിടയിൽ മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്, തിര, ഓം ശാന്തി ഓശാന, ഓർമ്മയുണ്ടോ ഈ മുഖം, ഒരു വടക്കൻ സെൽഫി, ജേക്കബിന്റെ സ്വർഗ്ഗ രാജ്യം, വെളിപാടിന്റെ പുസ്തകം, ഒരു അഡാർ ലവ് എന്നീ ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് വേണ്ടി ഇവർ ഒരുമിച്ചിരുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.