മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കാൻ പോകുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ കോമഡി ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസാണ്. മമ്മൂട്ടിയുടെ നിർമ്മാണ ബാനറായ മമ്മൂട്ടി കമ്പനി തന്നെ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ പേര് “അടിപിടി ജോസ്” എന്നാണെന്നും, ഇതിൽ ഒരു കോട്ടയം അച്ചായൻ കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ കൊണ്ട് വരാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ എന്നാണ് സൂചന. ഇന്ദുലേഖ എന്നാണ് ഈ ചിത്രത്തിലെ നായികാ കഥാപാത്രത്തിന്റെ പേരെന്നും വാർത്തകളുണ്ട്.
നയൻതാര ഈ ചിത്രത്തിലേക്ക് വരികയാണെങ്കിൽ ഈ ചിത്രത്തിന്റെ പേര് “അടിപിടി ജോസും ഇന്ദുലേഖയും” എന്നാക്കാനുള്ള പ്ലാനും അണിയറ പ്രവർത്തകർക്കുണ്ടെന്ന തരത്തിലുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അതോടൊപ്പം തന്നെ ഇതിലെ വമ്പൻ ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ അൻപ്- അറിവ് ടീമിനെ കൊണ്ടുവരാനുള്ള ചർച്ചകളും നടക്കുന്നതായാണ് സൂചന. പോക്കിരി രാജ, മധുര രാജ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി- വൈശാഖ് ടീം ഒന്നിക്കുന്ന ഈ ചിത്രം അടുത്ത വർഷം വേനലവധിക്കാലത്ത് പ്രേക്ഷകരുടെ മുന്നലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. എറണാകുളം, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ഈ ചിത്രം പ്രധാനമായും ചിത്രീകരിക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. തസ്കരവീരൻ, രാപ്പകൽ, ഭാസ്കർ ദി റാസ്കൽ, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങളിലാണ് മമ്മൂട്ടി- നയൻ താര ടീം ഇതിന് മുൻപ് ഒന്നിച്ചിട്ടുള്ളത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.