ഇന്നലെയാണ് പൃഥ്വിരാജ്, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ സച്ചി എഴുതി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന പുതിയ ചിത്രത്തിലെ ഒരു ഗാനം റിലീസ് ചെയ്തത്. അടുത്തയാഴ്ച റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ ഈ ഗാനം റിലീസ് ചെയ്തു മിനിട്ടുകൾക്കകം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറി. ഈ ചിത്രത്തിന്റെ ടൈറ്റിൽ ഗാനമായി എത്തിയിരിക്കുന്ന ഈ ഗാനമാലപിച്ചതു നഞ്ചമ്മ എന്ന അട്ടപ്പാടി ഊരിലെ ഒരമ്മയാണ്. ജെക്‌സ് ബിജോയ് ഈണം പകർന്ന ഈ ഗാനമാലപിച്ച ഗായികയ്ക്കു പക്ഷെ പൃഥ്വിരാജ് ആരെന്നോ, ബിജു മേനോൻ ആരെന്നോ താൻ ഏതു ചിത്രത്തിന് വേണ്ടിയാണ് പാടിയതെന്നോ അറിയില്ല. ഈ ഗാനത്തിന്റെ അവസാനം പൃഥ്വിരാജ് തന്നെ ഈ അമ്മയോട് പൃഥ്വിരാജ്, ബിജു മേനോൻ, ഈ ചിത്രം എന്നിവയെ കുറിച്ച് അറിയാമോ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ അതൊന്നും തനിക്കറിയില്ല എന്ന മറുപടിയാണ് ഈ അമ്മ ചിരിച്ചു കൊണ്ട് നൽകുന്നത്. ഈ ഗാനം രചിച്ചിരിക്കുന്നത് ഈ പാട്ടു പാടിയ അമ്മ തന്നെയാണ്.
നാടൻ ശീലുള്ള ഈ ഗാനത്തിന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. വയനാട് ആദിവാസി ഊരുകളിലും ഏറെ ഷൂട്ട് ചെയ്ത ഈ ചിത്രം പറയുന്നത് ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി എത്തുന്ന പൃഥ്വിരാജ് കഥാപാത്രത്തിന്റെയും കോശിയുടെ ശത്രുവായ അയ്യപ്പന്‍ നായരായി എത്തുന്ന പൊലീസുകാരനായ ബിജു മേനോൻ കഥാപാത്രത്തിന്റെയും കഥയാണ്. കോശിയുടെ അപ്പന്‍ കുര്യന്‍ ജോണായി രഞ്ജിത്ത് അഭിനയിക്കുന്ന ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ രചിച്ചത് റഫീഖ് അഹമ്മദാണ്. അന്ന രാജന്‍, സിദ്ദിഖ്, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബുമോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്‌സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും പി.എം ശശിധരനുമാണ് നിർമ്മിച്ചിരിക്കുന്നത്. സുധീപ് ഇളമണ്‍ ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം അനാര്‍ക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്ത ചിത്രമാണ്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.