ഇന്നും മലയാള സിനിമാ പ്രേമികൾ കാണാൻ ഏറെ ഇഷ്ട്ടപെടുന്ന ചിത്രമാണ് മോഹൻലാൽ നായകനായ നമ്പർ 20 മദ്രാസ് മെയിൽ എന്ന ത്രില്ലെർ ചിത്രം. ഇതിലെ മോഹൻലാലിന്റെ ടോണി കുരിശിങ്കൽ എന്ന കഥാപാത്രത്തിന്റെ തമാശകളും ട്രയിനിലെ രംഗങ്ങളും എല്ലാം എല്ലാ തലമുറകളിലേയും പ്രേക്ഷകരുടെ ഇടയിലും സൂപ്പർ ഹിറ്റാണ്. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും രസകരമായ പെർഫോമൻസുകളിൽ ഒന്ന് അദ്ദേഹം നൽകിയ ഈ ചിത്രം സംവിധാനം ചെയ്തത് ജോഷിയും രചിച്ചത് ഡെന്നിസ് ജോസെഫും ആയിരുന്നു. മമ്മൂട്ടിയും ഈ ചിത്രത്തിൽ ഒരു നിർണ്ണായക അതിഥി വേഷം ചെയ്തിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ജഗതി ശ്രീകുമാറിനെ മനസ്സിൽ കണ്ടു എഴുതിയ ഒരു കഥാപാത്രം ആയിരുന്നു അത്. ആ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ മോഹൻലാൽ ആണ് അത് മമ്മൂട്ടിയെ കൊണ്ട് ചെയ്യിച്ചാലോ എന്ന ആശയം ഡെന്നിസ് ജോസഫിനോട് പറയുന്നത്.
അതിനു ശേഷം ഡെന്നിസ് ജോസെഫ് ആ കഥാപാത്രം ഒന്ന് കൂടി ഡെവലപ്പ് ചെയ്യുകയും മമ്മൂട്ടിയോട് അത് ചെയ്യാമോ എന്ന് ചോദിക്കുകയും ചെയ്തു. മമ്മൂട്ടി ചീത്ത പറയുമോ എന്ന് പേടിച്ചെങ്കിലും അദ്ദേഹം സന്തോഷത്തോടെ തന്നെ ആ വേഷം ചെയ്യാൻ തയ്യാറായി എന്ന് ഡെന്നിസ് ജോസെഫ് പറയുന്നു. അങ്ങനെ സിനിമാ താരം മമ്മൂട്ടി ആയി തന്നെ അദ്ദേഹം ആ ചിത്രത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അതിലെ മോഹൻലാൽ- മമ്മൂട്ടി കോമ്പിനേഷൻ സീനുകൾ അതീവ രസകരമായിരുന്നു എന്ന് പറയാതെ വയ്യ. സൂപ്പർ ഹിറ്റായി മാറിയ ആ ചിത്രത്തിൽ മറ്റൊരു വേഷത്തിൽ ജഗതി ശ്രീകുമാറും പ്രത്യക്ഷപെട്ടു. ഒരു ടിക്കറ്റ് ചെക്കറുടെ വേഷത്തിൽ ആണ് ജഗതി അതിൽ അഭിനയിച്ചത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.