[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന”ഒരു വടക്കൻ തേരോട്ടം” സെക്കൻ്റ് പോസ്റ്റർ പുറത്തിറങ്ങി.

ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ‘പുതിയ കൂട്ട് പുതിയ റൂട്ട് ‘ എന്ന ക്യാപ്ഷനോടു കൂടിയാണ് സംവിധായകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്.

പോസ്റ്റർ കാണുമ്പോൾ ധ്യാനിൻ്റെ സ്ഥിരം സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു പുതുമ ഫീൽ ചെയ്യുന്ന ഫാമിലി എൻ്റർടെയ്നർ  ആയിട്ടാണ് തോന്നുന്നത്.

നിത്യ ഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന “ഒരു വടക്കൻ തേരോട്ടം” ഓപ്പൺ ആർട്ട് ക്രിയേഷൻസ് ൻ്റെ ബാനറിൽ നിർമ്മിക്കുന്നു. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം നവാഗതനായ സനു അശോക് എഴുതുന്നു.  ധ്യാനിനെ കൂടാതെ പുതുമുഖം ദിൽന രാമകൃഷ്ണൻ നായികയായി എത്തുന്ന ചിത്രത്തിൽ മാളവിക മേനോൻ, സുധീർ പറവൂർ, ധർമ്മജൻ ബോൾഗാട്ടി, സലിം ഹസൻ, വിജയകുമാർ, ദിലീപ് മേനോൻ , കോഴിക്കോട് നാരായണൻ നായർ, ദിനേശ് പണിക്കർ, കൂടാതെ തെലുങ്കിൽ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂർ തുടങ്ങിയവരും    ചിത്രത്തിൽ വേഷമിടുന്നു.

കോഴിക്കോട്, വടകര, ഒഞ്ചിയം, എടച്ചേരി, ഏറാമല, ഇരിങ്ങണ്ണൂർ, ചോറോട്, ഒറ്റപ്പാലം, തുടങ്ങിയ ലൊക്കേഷനുകളിൽ പൂർത്തീകരിച്ച ചിത്രത്തിൻ്റെ ഛായാഗ്രഹണം : പവി കെ പവൻ നിർവ്വഹിക്കുന്നു. എഡിറ്റിങ്ങ് : ജിതിൻ ഡി കെ , കലാസംവിധാനം : ബോബൻ, സൗണ്ട് ഡിസൈൻ & മിക്സിങ് : സിനോയ് ജോസഫ്, വസ്ത്രാലങ്കാരം : സൂര്യ ശേഖർ, മേക്കപ്പ് : സിനൂപ് രാജ്, കൊറിയോഗ്രാഫി : ബിജു ധ്വനി തരംഗ് , കളറിസ്റ്റ് : രമേശ് സി പി , ഡി ഐ : കളർപ്ലാനറ്റ്, വിഎഫ് എക്സ് : പിക്ടോറിയൽ എഫക്ട്സ് കോ പ്രൊഡ്യൂസേഴ്സ് :സൂര്യ എസ് സുബാഷ് (സൂര്യ എസ് സിനിമാസ് ), ജോബിൻ വർഗ്ഗീസ് (വിവോക്സ് മൂവി ഹൗസ്) ‘ എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് : സുനിൽ നായർ, സനൂപ്. എസ്, ദിനേശ് കുമാർ, സുരേഷ് കുമാർ, ബാബുലാൽ.

ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹസീന എസ് കാനം സംഗീതം : ബേണി & ടാൻസൻ ( ബേണി ഇഗ്നേഷ്യസ് ) , ബാക്ഗ്രൗണ്ട് സ്കോർ : നവനീത്, പബ്ലിസിറ്റി ഡിസൈൻ : അമൽ രാജു. പ്രൊജക്ട് ഹെഡ് : മോഹൻ (അമൃത ), പ്രൊഡക്ഷൻ കൺട്രോളർ : എസ്സാ കെ എസ്തപ്പാൻ, ചിഫ് അസോ. ഡയരക്ടർ : വിഷ്ണു ചന്ദ്രൻ, സ്റ്റിൽസ് : ഷിക്കു പുളിപ്പറമ്പിൽ,  പി ആർ ഒ വാഴൂർ ജോസ്, എ എസ് ദിനേശ്, ഐശ്വര്യ രാജ്, മലയാളത്തിലെ പ്രമുഖ വിതരണ കമ്പനി ആയ ഡ്രീം ബിഗ്ഗ് ഫിലിംസ് ആണ് ചിത്രം ഉടൻ തീയ്യറ്ററിൽ എത്തിക്കുന്നത്.

webdesk

Recent Posts

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

1 hour ago

പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; തരംഗമായി റിലീസ് ടീസർ, ആഗോള റിലീസ് ഒക്ടോബർ 22ന്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് ആഗോളതലത്തിൽ…

2 days ago

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

5 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

6 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 weeks ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 weeks ago

This website uses cookies.