ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ‘പുതിയ കൂട്ട് പുതിയ റൂട്ട് ‘ എന്ന ക്യാപ്ഷനോടു കൂടിയാണ് സംവിധായകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്.
പോസ്റ്റർ കാണുമ്പോൾ ധ്യാനിൻ്റെ സ്ഥിരം സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു പുതുമ ഫീൽ ചെയ്യുന്ന ഫാമിലി എൻ്റർടെയ്നർ ആയിട്ടാണ് തോന്നുന്നത്.
നിത്യ ഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന “ഒരു വടക്കൻ തേരോട്ടം” ഓപ്പൺ ആർട്ട് ക്രിയേഷൻസ് ൻ്റെ ബാനറിൽ നിർമ്മിക്കുന്നു. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം നവാഗതനായ സനു അശോക് എഴുതുന്നു. ധ്യാനിനെ കൂടാതെ പുതുമുഖം ദിൽന രാമകൃഷ്ണൻ നായികയായി എത്തുന്ന ചിത്രത്തിൽ മാളവിക മേനോൻ, സുധീർ പറവൂർ, ധർമ്മജൻ ബോൾഗാട്ടി, സലിം ഹസൻ, വിജയകുമാർ, ദിലീപ് മേനോൻ , കോഴിക്കോട് നാരായണൻ നായർ, ദിനേശ് പണിക്കർ, കൂടാതെ തെലുങ്കിൽ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
കോഴിക്കോട്, വടകര, ഒഞ്ചിയം, എടച്ചേരി, ഏറാമല, ഇരിങ്ങണ്ണൂർ, ചോറോട്, ഒറ്റപ്പാലം, തുടങ്ങിയ ലൊക്കേഷനുകളിൽ പൂർത്തീകരിച്ച ചിത്രത്തിൻ്റെ ഛായാഗ്രഹണം : പവി കെ പവൻ നിർവ്വഹിക്കുന്നു. എഡിറ്റിങ്ങ് : ജിതിൻ ഡി കെ , കലാസംവിധാനം : ബോബൻ, സൗണ്ട് ഡിസൈൻ & മിക്സിങ് : സിനോയ് ജോസഫ്, വസ്ത്രാലങ്കാരം : സൂര്യ ശേഖർ, മേക്കപ്പ് : സിനൂപ് രാജ്, കൊറിയോഗ്രാഫി : ബിജു ധ്വനി തരംഗ് , കളറിസ്റ്റ് : രമേശ് സി പി , ഡി ഐ : കളർപ്ലാനറ്റ്, വിഎഫ് എക്സ് : പിക്ടോറിയൽ എഫക്ട്സ് കോ പ്രൊഡ്യൂസേഴ്സ് :സൂര്യ എസ് സുബാഷ് (സൂര്യ എസ് സിനിമാസ് ), ജോബിൻ വർഗ്ഗീസ് (വിവോക്സ് മൂവി ഹൗസ്) ‘ എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് : സുനിൽ നായർ, സനൂപ്. എസ്, ദിനേശ് കുമാർ, സുരേഷ് കുമാർ, ബാബുലാൽ.
ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹസീന എസ് കാനം സംഗീതം : ബേണി & ടാൻസൻ ( ബേണി ഇഗ്നേഷ്യസ് ) , ബാക്ഗ്രൗണ്ട് സ്കോർ : നവനീത്, പബ്ലിസിറ്റി ഡിസൈൻ : അമൽ രാജു. പ്രൊജക്ട് ഹെഡ് : മോഹൻ (അമൃത ), പ്രൊഡക്ഷൻ കൺട്രോളർ : എസ്സാ കെ എസ്തപ്പാൻ, ചിഫ് അസോ. ഡയരക്ടർ : വിഷ്ണു ചന്ദ്രൻ, സ്റ്റിൽസ് : ഷിക്കു പുളിപ്പറമ്പിൽ, പി ആർ ഒ വാഴൂർ ജോസ്, എ എസ് ദിനേശ്, ഐശ്വര്യ രാജ്, മലയാളത്തിലെ പ്രമുഖ വിതരണ കമ്പനി ആയ ഡ്രീം ബിഗ്ഗ് ഫിലിംസ് ആണ് ചിത്രം ഉടൻ തീയ്യറ്ററിൽ എത്തിക്കുന്നത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.