മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഹൊറർ ത്രില്ലർ ചിത്രം ഭ്രമയുഗത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററാണ് പുതുവത്സര സമ്മാനമായി അദ്ദേഹം ആരാധകർക്കായി പങ്ക് വെച്ചത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചത് പോലെ, ഈ സെക്കന്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുകയാണ്. അക്ഷരാർത്ഥത്തിൽ അവിശ്വസനീയമായ മേക്കോവറിലാണ് ഈ ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. നര കയറിയ മുടിയും താടിയും കാതിൽ കടുക്കനും നഗ്നമായ മേൽ ശരീരവും മാലയും കറ പിടിച്ച പല്ലുകളുമായി ഞെട്ടിക്കുന്ന മേക്കോവറിൽ ആദ്യ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട മമ്മൂട്ടി, പുതിയ പോസ്റ്ററിൽ തലയിൽ ഒരു കൊമ്പുകളുള്ള ഒരു കിരീടവും കൂടി അണിഞ്ഞാണ് എത്തിയിരിക്കുന്നത്. വളരെയേറെ ദുരൂഹത സമ്മാനിക്കുന്ന ഒരു പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇത്തവണയും പുറത്ത് വിട്ടിരിക്കുന്നത്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ എന്നിവരും വേഷമിടുന്ന ഭ്രമയുഗം സംവിധാനം ചെയ്തിരിക്കുന്നത് ഭൂതകാലത്തിലൂടെ കയ്യടി നേടിയ രാഹുൽ സദാശിവനാണ്.
ഫെബ്രുവരിയിൽ റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് പ്ലാൻ ചെയ്യുന്ന ഈ ചിത്രം പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിലാണ് ഒരുക്കിയിരിക്കുന്നതെന്ന് സൂചനയുണ്ട്. ഷെഹനാദ് ജലാൽ കാമറ ചലിപ്പിച്ച ഭ്രമയുഗത്തിന് സംഗീതമൊരുക്കുന്നത് ക്രിസ്റ്റി സേവ്യർ, എഡിറ്റ് ചെയ്തിരിക്കുന്നത് ഷഫീക്ക് മുഹമ്മദ് അലി എന്നിവരാണ്. പ്രശസ്ത സാഹിത്യകാരനായ ടി ഡി രാമകൃഷ്ണനാണ് ഈ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.