[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതി വിജയ്‌യോട് പൃഥ്വിരാജ് ചോദിയ്ക്കാൻ പോകുന്നത് ഈ ചോദ്യം..!

തമിഴകത്തെ ഇന്നത്തെ ഏറ്റവും വലിയ താരം ആരാണെന്ന ചോദ്യത്തിന് ഒരു സംശയവുമില്ലാതെ ഉത്തരം പറയാം, അത് ദളപതി വിജയ് ആണെന്ന്. കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് തമിഴിലെ മറ്റുള്ള താരങ്ങളിൽ നിന്ന് ഒരുപാട് മുന്നിലെത്തി കഴിഞ്ഞു വിജയ്. തുടർച്ചയായി വിജയ ചിത്രങ്ങൾ മാത്രം നൽകിയ വിജയ്ക്ക് പരാജയം സംഭവിച്ചത് വളരെ അപൂർവമായി മാത്രം. മികച്ച പ്രതികരണം ലഭിക്കാത്ത ചില ചിത്രങ്ങൾ പോലും വിജയ് എന്ന നടന്റെ വമ്പൻ താരമൂല്യം മൂലം ബോക്സ് ഓഫീസിൽ കോടികൾ കൊയ്തു. ഇപ്പോഴിതാ, മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന് വിജയ്‌യോട് ചോദിയ്ക്കാൻ ഉള്ളതും അതിനെ കുറിച്ച് തന്നെയാണ്. ഭ്രമം എന്ന പൃഥ്വിരാജ് ചിത്രം ഈ വരുന്ന ഒക്ടോബർ ഏഴിന് ആമസോൺ പ്രൈം റിലീസ് ആയി എത്തുകയാണ്. അതിന്റെ ഭാഗമായി ബോളിവുഡ് ഹംഗാമക്കു നൽകിയ ഓൺലൈൻ അഭിമുഖത്തിലാണ് പൃഥ്വിരാജ് അത് വെളിപ്പെടുത്തിയത്. ദളപതി വിജയ്‌യെ ഒരു ചാറ്റ് ഷോയിൽ മുന്നിൽ കിട്ടിയാൽ പൃഥ്വിരാജ് ചോദിയ്ക്കാൻ ആഗ്രഹിക്കുന്ന ചോദ്യം ഏതാണ് എന്നായിരുന്നു അവതാരകൻ പൃഥ്വിരാജ് സുകുമാരനോട് ചോദിച്ചത്.

അതിനു പൃഥ്വിരാജ് നൽകിയ മറുപടി, വിജയ്‌യുടെ ഇപ്പോഴത്തെ ഈ വിജയത്തിന്റെ രഹസ്യം അല്ലെങ്കിൽ അതിന്റെ മന്ത്രം എന്താണെന്നു ചോദിക്കണം എന്നാണ്. അതിനു കാരണവും പൃഥ്വിരാജ് പറയുന്നുണ്ട്. വിജയ് എന്ന നടൻ വിജയത്തിന്റെ ആ രഹസ്യം കണ്ടെത്തി കഴിഞ്ഞു എന്നും ഒരു ചിത്രത്തിൽ എന്തുണ്ടെങ്കിൽ ആ ചിത്രം ഹിറ്റാകും എന്ന് അദ്ദേഹത്തിന് ഇപ്പോൾ അറിയാമെന്നും പൃഥ്വിരാജ് വിശദീകരിക്കുന്നു. ഒരു കഥ കേൾക്കുമ്പോൾ, അല്ലെങ്കിൽ ഒരു തിരക്കഥ കേൾക്കുമ്പോൾ അതിലെ എന്ത് ഘടകമാണ് ആ ചിത്രത്തെ ഹിറ്റ് ആക്കുന്നതെന്നും അല്ലെങ്കിൽ എന്ത്കൊണ്ട് അത് ഹിറ്റാവില്ല എന്നും വിജയ് എങ്ങനെ മനസിലാക്കുന്നു എന്ന് അദ്ദേഹത്തോട് ചോദിയ്ക്കാൻ ആഗ്രഹം ഉണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.