തമിഴകത്തെ ഇന്നത്തെ ഏറ്റവും വലിയ താരം ആരാണെന്ന ചോദ്യത്തിന് ഒരു സംശയവുമില്ലാതെ ഉത്തരം പറയാം, അത് ദളപതി വിജയ് ആണെന്ന്. കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് തമിഴിലെ മറ്റുള്ള താരങ്ങളിൽ നിന്ന് ഒരുപാട് മുന്നിലെത്തി കഴിഞ്ഞു വിജയ്. തുടർച്ചയായി വിജയ ചിത്രങ്ങൾ മാത്രം നൽകിയ വിജയ്ക്ക് പരാജയം സംഭവിച്ചത് വളരെ അപൂർവമായി മാത്രം. മികച്ച പ്രതികരണം ലഭിക്കാത്ത ചില ചിത്രങ്ങൾ പോലും വിജയ് എന്ന നടന്റെ വമ്പൻ താരമൂല്യം മൂലം ബോക്സ് ഓഫീസിൽ കോടികൾ കൊയ്തു. ഇപ്പോഴിതാ, മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന് വിജയ്‌യോട് ചോദിയ്ക്കാൻ ഉള്ളതും അതിനെ കുറിച്ച് തന്നെയാണ്. ഭ്രമം എന്ന പൃഥ്വിരാജ് ചിത്രം ഈ വരുന്ന ഒക്ടോബർ ഏഴിന് ആമസോൺ പ്രൈം റിലീസ് ആയി എത്തുകയാണ്. അതിന്റെ ഭാഗമായി ബോളിവുഡ് ഹംഗാമക്കു നൽകിയ ഓൺലൈൻ അഭിമുഖത്തിലാണ് പൃഥ്വിരാജ് അത് വെളിപ്പെടുത്തിയത്. ദളപതി വിജയ്‌യെ ഒരു ചാറ്റ് ഷോയിൽ മുന്നിൽ കിട്ടിയാൽ പൃഥ്വിരാജ് ചോദിയ്ക്കാൻ ആഗ്രഹിക്കുന്ന ചോദ്യം ഏതാണ് എന്നായിരുന്നു അവതാരകൻ പൃഥ്വിരാജ് സുകുമാരനോട് ചോദിച്ചത്.
അതിനു പൃഥ്വിരാജ് നൽകിയ മറുപടി, വിജയ്‌യുടെ ഇപ്പോഴത്തെ ഈ വിജയത്തിന്റെ രഹസ്യം അല്ലെങ്കിൽ അതിന്റെ മന്ത്രം എന്താണെന്നു ചോദിക്കണം എന്നാണ്. അതിനു കാരണവും പൃഥ്വിരാജ് പറയുന്നുണ്ട്. വിജയ് എന്ന നടൻ വിജയത്തിന്റെ ആ രഹസ്യം കണ്ടെത്തി കഴിഞ്ഞു എന്നും ഒരു ചിത്രത്തിൽ എന്തുണ്ടെങ്കിൽ ആ ചിത്രം ഹിറ്റാകും എന്ന് അദ്ദേഹത്തിന് ഇപ്പോൾ അറിയാമെന്നും പൃഥ്വിരാജ് വിശദീകരിക്കുന്നു. ഒരു കഥ കേൾക്കുമ്പോൾ, അല്ലെങ്കിൽ ഒരു തിരക്കഥ കേൾക്കുമ്പോൾ അതിലെ എന്ത് ഘടകമാണ് ആ ചിത്രത്തെ ഹിറ്റ് ആക്കുന്നതെന്നും അല്ലെങ്കിൽ എന്ത്കൊണ്ട് അത് ഹിറ്റാവില്ല എന്നും വിജയ് എങ്ങനെ മനസിലാക്കുന്നു എന്ന് അദ്ദേഹത്തോട് ചോദിയ്ക്കാൻ ആഗ്രഹം ഉണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.