ഒരു വർഷത്തിന് ശേഷം ഒരു മമ്മൂട്ടി ചിത്രം തീയേറ്ററുകളിൽ എത്തുന്നതിന്റെ ആവേശത്തിലാണ് ഇപ്പോൾ ആരാധകർ. മെഗാ സ്റ്റാർ മമ്മൂട്ടി നായകനാവുന്ന ദി പ്രീസ്റ്റ് എന്ന മിസ്റ്ററി ത്രില്ലർ ചിത്രം ഇന്ന് റിലീസ് ചെയ്യുകയാണ്. കേരളത്തിലും വിദേശ രാജ്യങ്ങളിലും റിലീസ് ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജോഫിൻ ടി ചാക്കോ ആണ്. ബി ഉണ്ണികൃഷ്ണൻ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിലൂടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു എന്ന പ്രത്യേകതയുമുണ്ട്. നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ബേബി മോണിക്ക, ജഗദീഷ്, മധുപാൽ, രമേശ് പിഷാരടി, വെങ്കടേഷ് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു പള്ളീലച്ചനായി ആണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇതിന്റെ ടീസറുകൾ, ഇതിലെ ഗാനങ്ങൾ, ട്രൈലെർ എന്നിവയെല്ലാം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്.
ദീപു പ്രദീപ്, ശ്യാം മേനോൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ സംവിധായകൻ ജോഫിൻ ടി ചാക്കോ തന്നെയാണ് രചിച്ചത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു ഷമീർ മുഹമ്മദും സംഗീതമൊരുക്കിയത് രാഹുൽ രാജുമാണ്. സ്റ്റാൻഡ് അപ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രമാണ് ദി പ്രീസ്റ്റ്. ഗൾഫിൽ ഏറ്റവും കൂടുതൽ ലൊക്കേഷനിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന റെക്കോർഡ് ഇപ്പോഴേ ദി പ്രീസ്റ്റ് നേടിക്കഴിഞ്ഞു. 107 ലൊക്കേഷനിൽ റിലീസ് ചെയ്ത ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിന്റെ റെക്കോർഡ് 108 ലൊക്കേഷനിൽ റിലീസ് ചെയ്തു കൊണ്ടാണ് ദി പ്രീസ്റ്റ് തിരുത്താൻ പോകുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.