ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ് മാജിക് ഫ്രെയിംസും ലിസ്റ്റിൻ സ്റ്റീഫനും. പുതിയ ചിത്രമായ “മെറിബോയ്സ് “ൽ അഭിനേതാക്കളായും അണിയറ പ്രവർത്തകരായും എത്തുന്നത് നിരവധി പുതുമുഖങ്ങൾ ആണ്. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ രാജ് “മെറി” എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “മെറി ബോയിസ്” ൽ പുതുമുഖങ്ങളായ ശ്വേത വാര്യർ, പാർവതി അയ്യപ്പദാസ്,കീർത്തന പി. എസ്,ആതിര രാജീവ്, എന്നിവരും ബിഗ് ബോസ് താരം അർജുൻ ശ്യാം, നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സാഫ് ബോയ്,അശ്വിൻ, ഷോൺ ജോയ് (പുതുമുഖം), എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സംവിധായകൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ നിരവധി അണിയറ പ്രവർത്തകരും പുതുമുഖങ്ങൾ തന്നെയാണ്. കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ വച്ച് നടന്ന താര നിബിഡമായ ലോഞ്ചിൽ നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ,എബ്രഹാം മാത്യു, എവർഷൈൻ മണി,ഖാദർ ഹസ്സൻ,ആൽവിൻ ആന്റണി, ഔസേപ്പച്ചൻ വാളക്കുഴി, പിന്നെ മാജിക് ഫ്രെയിംസിന്റെയും മെറിബോയ്സിന്റെയും സ്വന്തം നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ഭാര്യ ബെനിറ്റ, സംവിധായകൻ അരുൺ വർമ്മ, താരങ്ങളായ ബിന്ദു പണിക്കർ, ലിജോ മോൾ, അഖില ഭാർഗവൻ,പൂജ മോഹൻ രാജ്,ഗീതി സംഗീത, അർജുൻ അശോകൻ, ശ്യാം മോഹൻ, ചന്തു സലിംകുമാർ, സംഗീത് പ്രതാപ്, ശ്രീകാന്ത് മുരളി, അശ്വന്ത് ലാൽ, ജെയിംസ് എലിയ എന്ന് തുടങ്ങി സിനിമാ- മാധ്യമ രംഗത്തെ പ്രമുഖർ ചേർന്ന് ഭദ്രദീപം കൊളുത്തി.
ചിത്രത്തിന്റെ പൂജാ ചടങ്ങിൽ നിർമ്മാതാവ് എബ്രഹാം മാത്യു സ്വിച്ച് ഓൺ കർമ്മവും ആന്റണി പെരുമ്പാവൂർ ആദ്യ ക്ലാപ്പും അടിച്ചു. ചിത്രത്തിന് ആശംസകൾ നേരാനായി നിരവധി പേർ എത്തി.വർണ്ണാഭമായ ചടങ്ങിനു ശേഷം ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ശ്വേതാ വാര്യരുടെ ഡാൻസ് പെർഫോമൻസും ചടങ്ങിന് മാറ്റേകി. മുൻനിര താരങ്ങളും സംവിധായകരും ഒന്നിക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകർക്ക് നൽകിയിരുന്നത്. ഇതിൽ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് പുതിയ ചിത്രം ഒരുക്കുന്നത്. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. ശ്രീപ്രസാദിന്റെയും അരങ്ങേറ്റ ചിത്രമാണിത്. “One heart many hurts” ഇതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും “മെറി ബോയ്സ് “.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കൈതി, വിക്രം വേദ, പുഷ്പ 2, ആർ. ഡി. എക്സ്, പോലുള്ള സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതം ഒരുക്കിയ മ്യൂസിക് ഡയറക്ടർ” സാം സി എസ് ” ആണ്. കോ- പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ. ഛായാഗ്രഹണം – ഫായിസ് സിദ്ദിഖ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ് .ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ. എഡിറ്റർ- ആകാശ് ജോസഫ് വർഗ്ഗീസ്. സൗണ്ട് ഡിസൈൻ-സച്ചിൻ. ഫൈനൽ മിക്സ്- ഫൈസൽ ബക്കർ. ആർട്ട് -രാഖിൽ. കോസ്റ്റ്യൂം -മെൽവി ജെ. മേക്കപ്പ്- റോണക്സ് സേവ്യർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിച്ചു. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു. കാസ്റ്റിംഗ് ഡയറക്ടർ- രാജേഷ് നാരായണൻ. പി ർ ഓ – മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് – ബിജിത്ത് ധർമ്മടം. മാർക്കറ്റിംഗ് -ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. അഡ്വർടൈസിംഗ് കൺസൾട്ടന്റ് – ബ്രിങ്ഫോർത്ത്. ഡിസൈൻസ്- റോക്കറ്റ് സയൻസ്. ടൈറ്റിൽ ഡിസൈൻ – വിനയ തേജസ്വിനി. വിഎഫ് എക്സ് കോക്കനട്ട് ബഞ്ച്. മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ- മാജിക് ഫ്രെയിംസ് റിലീസ്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
This website uses cookies.