മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് ശോഭന. മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരമടക്കം നേടിയിട്ടുള്ള ഈ നടി ഏറെ നാളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. തന്റെ നൃത്ത പരിപാടികളുമായി തിരക്കിലായിരുന്നു ശോഭന ഇപ്പോഴിതാ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഒരു മടങ്ങി വരവ് നടത്തിയിരിക്കുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് യുവ താരം ദുൽഖർ സൽമാനാണ്. സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ, ദുൽഖർ, ഉർവശി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിൽ നീന എന്ന കഥാപാത്രത്തിനാണ് ശോഭന ജീവൻ പകർന്നിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രം സംഭവിക്കുന്നതിൽ ശോഭന എന്ന നടിക്കുള്ള പങ്കു വെളിപ്പെടുത്തുകയാണ് നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാൻ. ശോഭനക്കായി സംവിധായകൻ അനൂപ് സത്യൻ കാത്തിരുന്നത് ഒന്നര വർഷം ആണെന്നും ശോഭന ഈ ചിത്രം ചെയ്യാൻ എത്തിച്ചേർന്നിരുന്നില്ല എങ്കിൽ ഈ സിനിമ നടക്കില്ലായിരുന്നു എന്നും ദുൽഖർ പറയുന്നു.
ഈ ചിത്രത്തിൽ അഭിനയിക്കണമെന്ന ആവശ്യവുമായി ആദ്യം ചെന്നപ്പോൾ ശോഭന നോ ആണ് പറഞ്ഞത് എങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ശോഭന എന്ന നടിയെ മുന്നിൽ കണ്ടു മാത്രം ഒരുക്കിയ ചിത്രമാണ് ഇതെന്നും ശോഭന ഇല്ലെങ്കിൽ ഇങ്ങനെയൊരു ചിത്രം ഒരിക്കലും സംഭവിക്കില്ലായിരുന്നു എന്നും നിർമ്മാതാവ് കൂടിയായ ദുൽഖർ പറഞ്ഞു. ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ ചെയ്ത നികിത എന്ന റോൾ ചെയ്യാൻ ആദ്യം പരിഗണിച്ചത് നസ്രിയയെ ആയിരുന്നുവെങ്കിലും പിന്നീട് കല്യാണിയിലേക്കു എത്തിച്ചേരുകയ്യായിരുന്നു. സത്യൻ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിലൂടെയാവണം തന്റെ മലയാളം അരങ്ങേറ്റം എന്ന് അച്ഛൻ പ്രിയദർശൻ ആഗ്രഹിച്ചിരുന്നതായും ഇപ്പോൾ സത്യൻ അന്തിക്കാടിന്റെ മകന്റെ ചിത്രത്തിലൂടെ അത് സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും കല്യാണി പറയുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.