മലയാള സിനിമ പ്രേമികളെ ത്രസിപ്പിച്ച ഒരു സൂപ്പർ ഹിറ്റ് സിനിമയാണ് വർഷങ്ങൾക്കു മുൻപ് മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത ലേലം എന്ന സുരേഷ് ഗോപി ചിത്രം. രഞ്ജി പണിക്കർ തിരക്കഥ രചിച്ച ഈ ഫാമിലി ആക്ഷൻ ചിത്രം ഇന്നും പ്രേക്ഷകർ നെഞ്ചോടു ചേർക്കുന്ന ചിത്രമാണ്. ഇതിലെ ഓരോ കഥാപാത്രങ്ങളും സംഭാഷണങ്ങളും ഇന്നത്തെ യുവാക്കൾക്കിടയിൽ പോലും പോപ്പുലർ ആണ്.
സുരേഷ് ഗോപി അവതരിപ്പിച്ച ആനക്കാട്ടിൽ ചാക്കോച്ചി എന്ന കഥാപാത്രം ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച ഒരു കഥാപാത്രം ആയിരുന്നു എന്നും പറയാം. ഒരുപക്ഷെ സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും അധികം ആരാധകർ ഉള്ള കഥാപാത്രങ്ങളിലൊന്നാണ് ആനക്കാട്ടിൽ ചാക്കോച്ചി. ഇപ്പോഴിതാ ലേലം 2 എത്തുകയാണ്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ഇട്ടിരിക്കുന്ന പേര് തന്നെ ആനക്കാട്ടിൽ ചാക്കോച്ചി എന്നാണ്.
രഞ്ജി പണിക്കർ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപി നായക വേഷം അവതരിപ്പിക്കും. രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. കസബ എന്ന മമ്മൂട്ടി ചിത്രം ഒരുക്കിക്കൊണ്ടാണ് നിതിൻ രഞ്ജി പണിക്കർ അരങ്ങേറിയത്. ഈ വരുന്ന മാർച്ച് മാസത്തിൽ ലേലം രണ്ടാം ഭാഗം ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ ഒഫീഷ്യൽ ആയി പുറത്തു വിട്ടിരിക്കുന്ന വിവരം.
ഇതിനിടക്ക് സുരേഷ് ഗോപിക്കു പകരം മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കും എന്നുള്ള ഒരു വ്യാജ വാർത്തയും സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. സുരേഷ് ഗോപിയുടെ രാഷ്ട്രീയ തിരക്കുകൾ കാരണം, അണിയറ പ്രവർത്തകർ മോഹൻലാലിനെ സമീപിച്ചു എന്നായിരുന്നു വാർത്ത. പക്ഷെ അതെല്ലാം തള്ളി കളഞ്ഞു കൊണ്ടാണ് ഇപ്പോൾ ഈ ചിത്രം സുരേഷ് ഗോപിയെ വെച്ച് തന്നെ മാർച്ചിൽ ആരംഭിക്കും എന്ന വിവരം പുറത്തു വന്നത്. രഞ്ജി പണിക്കർ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഉണ്ണി മുകുന്ദൻ നായകനായി എത്തിയ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
മലയാളത്തിൻ്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് ഇപ്പൊൾ തൻ്റെ വിലായത്ത് ബുദ്ധ എന്ന ചിത്രം തീർക്കുന്ന തിരക്കിലാണ്. ഇതിന് ശേഷം രാജമൗലി…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി (എക്സ്ട്രാ ഡീസന്റ്) സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തന്റെ ലുക്കിനെ…
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ…
This website uses cookies.