Lucifer First Look Poster Will Be Released Soon
യുവനടന്മാരിൽ ഏറ്റവും ശ്രദ്ധേയനായ താരമാണ് പൃഥ്വിരാജ്. നടനായും, വില്ലനായും, ഗായകനായും, നിർമ്മാതാവായും മലയാള സിനിമയിൽ നിറസാന്നിധ്യമായ താരം സംവിധായകനായും അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് ‘ലൂസിഫർ’. മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം പ്രീ പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി ഷൂട്ടിങ്ങ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. രഞ്ജിത്ത് ചിത്രം ‘ഡ്രാമാ’ യുടെ ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാൽ അതുപോലെ തന്നെ ഈ ആഴ്ച കെ.വി ആനന്ദ് ചിത്രത്തിന്റെ ലണ്ടൻ ഷെഡ്യുളിലും ഭാഗമാവും. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘നയൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് പൃഥ്വിരാജ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ‘ലൂസിഫർ’ നിർമ്മിക്കുന്നത്.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ലൂസിഫർ ഫസ്റ്റ് ലുക്ക് പോസ്റ്റർ വരുന്നു, ജൂലൈ ഒന്നാം തീയതി മോഹൻലാലിന്റെ ഫേസ്‍ബുക്ക് പേജിലൂടെ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിഗൂഢത നിറഞ്ഞ ടൈറ്റിൽ പോസ്റ്ററിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു ‘ലൂസിഫർ ‘. ചിത്രത്തിൽ മോഹൻലാലിന്റെ വേഷപകർച്ച പ്രേക്ഷകരെ ഞെട്ടിക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. വമ്പൻ താരനിരയാണ് ലൂസിഫറിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. മോഹൻലാലിന്റെ അനിയനായി ടോവിനോ തോമസ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വില്ലന് ശേഷം മോഹൻലാലിന്റെ നായികയായിയെത്തുന്നത് മഞ്ജു വാര്യരാണ്. ഇന്ദ്രജിത്തും ചിത്രത്തിൽ പ്രത്യക്ഷപ്പെടും എന്ന് സൂചനയുണ്ട്. ലൂസിഫറിൽ മോഹൻലാലിന്റെ വില്ലനായി ബോളിവുഡ് താരം വിവേക് ഒബ്രോയാണ് വേഷമിടുന്നത്. 2002ൽ പുറത്തിറങ്ങിയ കമ്പനി എന്ന ചിത്രത്തിലാണ് മോഹൻലാൽ- വിവേക് ഒബ്രോയ് ആദ്യമായി ഒന്നിക്കുന്നത്, വിവേക് ഒബ്രോയ്യുടെ ആദ്യ ചിത്രം കൂടിയായിരുന്നു കമ്പനി. അവസാനം വന്ന റിപ്പോർട്ടുകൾക്ക് അനുസരിച്ചു ‘ക്വീൻ’ സിനിമയിലെ നായിക സാനിയ മോഹൻലാലിന്റെ മകളായി പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമ പ്രേമികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം കൂടിയാണ് ‘ലൂസിഫർ’.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.