തമിഴിലെ യുവ താരം കാർത്തി, മലയാളത്തിന്റെ സ്വന്തം നരേൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ പുതിയ തമിഴ് ചിത്രമാണ് കൈദി. മാനഗരം എന്ന സൂപ്പർ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച ലോകേഷ് കനകരാജ് അണിയിച്ചൊരുക്കിയ ആക്‌ഷൻ ത്രില്ലറാണ് ഈ ചിത്രം. തമിഴ്നാട്ടിലെ മയക്കുമരുന്ന്, ഗുണ്ടാ മാഫിയകളും പോലീസും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ വളറെ ഗംഭീരമായി, നമ്മൾ ഇതുവരെ കാണാത്ത രീതിയിൽ ആണ് സംവിധായകൻ അണിയിച്ചൊരുക്കിയത്. പാട്ടുകളും നായികയും ഇല്ലാത്ത ഈ ചിത്രം മുഴുവനായി രാത്രിയിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ ഗംഭീര അഭിപ്രായം നേടി ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് കൈദി കുതിക്കുന്നത്. സംവിധായകൻ ലോകേഷ് തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
ഈ ചിത്രത്തിന് തമിഴ് നാട്ടിലും കേരളത്തിലും ഒരേപോലെ ഗംഭീര പ്രതികരണങ്ങൾ ലഭിക്കുമ്പോൾ, ഈ സിനിമയെപറ്റിയുള്ള ആദ്യ പ്രതികരണം വന്നത് കേരളത്തിൽ നിന്നാണ് എന്ന് പറയുകയാണ് ഇതിലെ വളരെ നിർണ്ണായകമായ പോലീസ് കഥാപാത്രം അവതരിപ്പിച്ച നരേൻ. നരെയ്‌ന്റെ വാക്കുകൾ ഇങ്ങനെ, “സിനിമ ഇറങ്ങി ആദ്യ പ്രതികരണം വന്നത് കേരളത്തിൽ നിന്നാണ്, നരേൻ ഭായ് സിനിമ സൂപ്പർ ഹിറ്റാണ് എന്നാണ് എന്നെ ഒരു സുഹൃത്ത് വിളിച്ച് പറഞ്ഞത്.”. ഇത് കേട്ട ഉടനെ തന്നെ താൻ അത് നടൻ കാർത്തിയെ വിളിച്ചു പറഞ്ഞു എന്നും നരെയ്ൻ പറയുന്നു. കേരളത്തിൽ നിന്നുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾക്ക് തമിഴ് നാട്ടിൽ വലിയ വിലയാണെന്നും, മലയാളി പ്രേക്ഷകരുടെ ജഡ്ജ്മെന്റുകൾ തെറ്റാറില്ലെന്നാണ് തമിഴ് സിനിമാ പ്രവർത്തകർ പറയാറുള്ളതെന്നും നരേൻ വെളിപ്പെടുത്തുന്നു.
ഇന്ന് കൊച്ചിയിൽ ഈ ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് നരെയ്ൻ ഈ കാര്യം ഏവരുമായും പങ്കു വെച്ചത്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ്ബാബു, പ്രഭു, വിവേക് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സത്യൻ സൂര്യനും സംഗീതം ഒരുക്കിയത് സാം സി എസും ആണ്. ഫിലോമിൻ രാജ് ആണ് കൈദി എഡിറ്റ് ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.