Prithviraj Stills
മലയാള സിനിമയിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാലിനെ നായകനാക്കി തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ ഒരുക്കുന്നതിന്റെ തിരക്കിലാണ്. മലയാള സിനിമയെ വേറെ ലെവലിൽ എത്തിക്കുന്നത് മോഹൻലാലും പൃഥ്വിരാജ് സുകുമാരനും നടൻമാർ എന്ന നിലയിൽ അവരുടെ ചിത്രങ്ങളിലൂടെ വഹിക്കുന്ന പങ്കു വളരെ വലുതാണ് എന്നിരിക്കെ അവർ ഒന്നിക്കുന്ന ചിത്രത്തിന് മുകളിൽ ഉള്ള പ്രേക്ഷക പ്രതീക്ഷകളും വളരെ വലുതാണ്. ഒടിയൻ, കുഞ്ഞാലി മരക്കാർ, രണ്ടാമൂഴം എന്നീ ചിത്രങ്ങളിലൂടെ മോഹൻലാലും, ആട് ജീവിതം, കാളിയൻ എന്നീ ചിത്രങ്ങളിലൂടെ പൃഥ്വിരാജ് സുകുമാരനും മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ വിദേശ മാർക്കറ്റും വമ്പൻ ചിത്രങ്ങളും മാത്രമല്ല മലയാള സിനിമയെ വളർത്തുന്നത് എന്ന പക്ഷമാണ് പൃഥ്വിരാജ് സുകുമാരന്റേത്.
പൃഥ്വിരാജിന്റെ അഭിപ്രായ പ്രകാരം, മലയാള സിനിമയുടെ യഥാർത്ഥ വളർച്ച എന്ന് പറയുന്നത് വലിയ മാർക്കറ്റിനും വമ്പൻ ചിത്രങ്ങൾക്കും ഒപ്പം തന്നെ, മലയാളികൾ അല്ലാത്ത പ്രേക്ഷകരെ കൂടി ആകർഷിക്കുന്ന ചിത്രങ്ങൾ ഒരുക്കുന്നതിൽ കൂടി ആവണം. അതിനു വേണ്ടത് ഒരു പാൻ ഇന്ത്യൻ അപ്പീൽ ഉള്ള വിഷയങ്ങൾ പറയുകയും, നമ്മുടെ ചിത്രങ്ങളിലൂടെ പറയുന്ന കഥകൾക്ക് ഭാഷ- ദേശ വ്യത്യസ്‌തമില്ലാതെ കാണികളെ ആകർഷിക്കാനുള്ള ആഴവും തീവ്രതയും ഉണ്ടാവുകയും ആണെന്ന് പൃഥ്വിരാജ് പറയുന്നു. ടേക്ക് ഓഫ്, എന്ന് നിന്റെ മൊയ്‌ദീൻ എന്നീ ചിത്രങ്ങൾ അതിനു ഉദാഹരണങ്ങൾ ആയി അദ്ദേഹം ചൂണ്ടി കാണിക്കുകയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്- ബ്ലെസ്സി ടീമിന്റെ ചിത്രമായ ആട് ജീവിതത്തെ കുറിച്ച് കൂടി സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കു വെച്ചത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി പൃഥ്വിരാജ് പറഞ്ഞ തരത്തിലുള്ള വ്യത്യസ്ത ചിത്രങ്ങൾ മലയാളത്തിൽ നിന്ന് പുറത്തു വരുന്നുണ്ട്. മോഹൻലാൽ ചിത്രമായ ദൃശ്യം ആണ് അങ്ങനെ ഇന്ത്യ മുഴുവനും ഒരേപോലെ സ്വീകരിച്ച ചിത്രമായി മാറിയത്. അതിനു ശേഷം എന്ന് നിന്റെ മൊയ്‌ദീൻ, പുലിമുരുകൻ, ടേക്ക് ഓഫ് തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ കേരളത്തിന്റെ പുറത്തു നിന്നും മലയാളികൾ അല്ലാത്ത പ്രേക്ഷകരിൽ നിന്ന് വരെ പ്രശംസ പിടിച്ചു പറ്റി. പക്കാ കൊമേർഷ്യൽ ചിത്രങ്ങളും അതുപോലെ ക്ലാസ് ചിത്രങ്ങളും ഈ കൂട്ടത്തിൽ ഉണ്ടെന്നത് വളരെ സന്തോഷകരമായ കാര്യമാണ്. പൃഥ്വിരാജ്- മോഹൻലാൽ ചിത്രമായ ലൂസിഫറും അങ്ങനെ സ്വീകരിക്കപ്പെടുമെന്നു തന്നെ നമ്മുക്ക് കരുതാം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.