പ്രശസ്ത സംവിധായകനും രചയിതാവുമായ ഹനീഫ് അദനി ഇനി നിർമ്മാതാവ് കൂടിയാവുകയാണ്. ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രം രചിച്ചു സംവിധാനം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച ഹനീഫ് പിന്നീട് ചെയ്തത് മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂർ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രമാണ്. ആ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് അദ്ദേഹമാണ്. ഈ രണ്ടു ചിത്രങ്ങളും മികച്ച വിജയമാണ് ബോക്സ് ഓഫീസിൽ നേടിയെടുത്തത്. അതിനു ശേഷം നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദനി രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് മിഖായേൽ. എന്നാൽ ഈ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല. ഇപ്പോഴിതാ ഒരു രചയിതാവെന്ന നിലയിൽ തന്റെ നാലാമത്തെ ചിത്രവുമായി എത്തുകയാണ് ഹനീഫ് അദനി. ദേവ് ഫക്കീർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് ആന്റണി വർഗീസ് ആണ്. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ആന്റണി വർഗീസ് അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം എന്നിവയാണ്. ദേവ് ഫക്കീർ എന്ന ചിത്രത്തിന്റെ നിർമ്മാണവും നിർവഹിച്ചു കൊണ്ട് നിർമ്മാതാവായും അരങ്ങേറ്റം കുറിക്കുകയാണ് ഹനീഫ് അദനി.
നവാഗത സംവിധായകനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹനീഫ് അദനിയുടെ പ്രൊഡക്ഷൻ പങ്കാളി ആയി ബാദുഷയുമുണ്ട്. ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ കൂടിയാണ് ബാദുഷ. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. ഏതായാലും ഹനീഫ് അദനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി വരുന്ന ഈ ചിത്രവും മുൻ ഹനീഫ് അദനി ചിത്രങ്ങളെ പോലെ തന്നെ ആക്ഷനും സസ്‌പെൻസും ആവേശവുമെല്ലാം നിറഞ്ഞ ഒരു ത്രില്ലർ ആയിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മമ്മൂട്ടിയെ നായകനാക്കി വിനോദ് വിജയൻ സംവിധാനം ചെയ്യാൻ പോകുന്ന അമീർ എന്നൊരു ചിത്രം ഹനീഫ് അദനി രചിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.