ദളപതി വിജയ് നായകനായി കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രമാണ് ബിഗിൽ. ആറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫിസിൽ സൂപ്പർ വിജയമാണ് നേടിയത്. ആഗോള കളക്ഷനായി മുന്നൂറു കോടിക്ക് മുകളിലാണ് ആ ചിത്രം നേടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദളപതി വിജയ്‌ക്കൊപ്പം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും അഭിനയിച്ച ഈ ചിത്രത്തിൽ ഒട്ടേറെ നടിമാർ നിർണ്ണായക വേഷങ്ങൾ ചെയ്തു. വനിതാ ഫുട്ബോൾ ടീമിന്റെയും അവരുടെ കോച്ച് ആയി എത്തുന്ന ബിഗിൽ എന്ന യുവാവിന്റെയും കഥ പറഞ്ഞ ഈ ചിത്രത്തിലെ ഫുട്ബോൾ താരങ്ങളായി അഭിനയിച്ച നടിമാർ എല്ലാവരും തന്നെ വലിയ ശ്രദ്ധ നേടിയെടുത്തു. അതിലൊരാളായിരുന്നു മലയാളി കൂടിയായ റീബ മോണിക്ക ജോൺ. ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലെ നിവിൻ പോളിയുടെ നായികയായി അരങ്ങേറ്റം കുറിച്ച റീബ പിന്നീട് പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലെ നായികാ വേഷവും ചെയ്തു. ബിഗിൽ എന്ന ചിത്രത്തിൽ ആസിഡ് ആക്രമണത്തിൽപെടുന്ന ഒരു വനിതാ ഫുട്‍ബോളറായാണ് റീബ എത്തുന്നത്.
ചിത്രത്തിലെ ദളപതി വിജയ്‌ക്കൊപ്പമുള്ള അനുഭവം ഒരുക്കലും മറക്കാൻ പറ്റില്ല എന്നും ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞപ്പോൾ ദളപതി വിജയ് അതിൽ അഭിനയിച്ച എല്ലാവർക്കും ഓരോ മോതിരം വീതം സമ്മാനമായി നൽകി എന്നും റീബ പറയുന്നു. അത് താൻ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് എന്നും ആർക്കും കൊടുക്കില്ല എന്നും റീബ വ്യക്തമാക്കി. എത്ര വില വേണമെങ്കിലും തരാം ആ മോതിരം കൊടുത്താൽ എന്ന് പറഞ്ഞു ഒരുപാട് പേര് ചോദിച്ചിരുന്നു എന്നും എന്നാൽ താനത് എന്നും സൂക്ഷിച്ചു വെക്കുമെന്നും റീബ പറയുന്നു. റീബയുടെ പുതിയ മലയാളം റിലീസ് ടോവിനോ തോമസ് നായകനായി എത്തുന്ന ഫോറൻസിക് ആണ്. ഈ വെള്ളിയാഴ്ച ഫോറൻസിക് റിലീസ് ചെയ്യും.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.