[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പലരും പല ഓഫറുകളും തന്നു; എന്ത് വില തന്നാലും ആ റിങ് കൊടുക്കില്ല എന്ന് നടി റീബ

ദളപതി വിജയ് നായകനായി കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രമാണ് ബിഗിൽ. ആറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫിസിൽ സൂപ്പർ വിജയമാണ് നേടിയത്. ആഗോള കളക്ഷനായി മുന്നൂറു കോടിക്ക് മുകളിലാണ് ആ ചിത്രം നേടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദളപതി വിജയ്‌ക്കൊപ്പം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും അഭിനയിച്ച ഈ ചിത്രത്തിൽ ഒട്ടേറെ നടിമാർ നിർണ്ണായക വേഷങ്ങൾ ചെയ്തു. വനിതാ ഫുട്ബോൾ ടീമിന്റെയും അവരുടെ കോച്ച് ആയി എത്തുന്ന ബിഗിൽ എന്ന യുവാവിന്റെയും കഥ പറഞ്ഞ ഈ ചിത്രത്തിലെ ഫുട്ബോൾ താരങ്ങളായി അഭിനയിച്ച നടിമാർ എല്ലാവരും തന്നെ വലിയ ശ്രദ്ധ നേടിയെടുത്തു. അതിലൊരാളായിരുന്നു മലയാളി കൂടിയായ റീബ മോണിക്ക ജോൺ. ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലെ നിവിൻ പോളിയുടെ നായികയായി അരങ്ങേറ്റം കുറിച്ച റീബ പിന്നീട് പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലെ നായികാ വേഷവും ചെയ്തു. ബിഗിൽ എന്ന ചിത്രത്തിൽ ആസിഡ് ആക്രമണത്തിൽപെടുന്ന ഒരു വനിതാ ഫുട്‍ബോളറായാണ് റീബ എത്തുന്നത്.

ചിത്രത്തിലെ ദളപതി വിജയ്‌ക്കൊപ്പമുള്ള അനുഭവം ഒരുക്കലും മറക്കാൻ പറ്റില്ല എന്നും ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞപ്പോൾ ദളപതി വിജയ് അതിൽ അഭിനയിച്ച എല്ലാവർക്കും ഓരോ മോതിരം വീതം സമ്മാനമായി നൽകി എന്നും റീബ പറയുന്നു. അത് താൻ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് എന്നും ആർക്കും കൊടുക്കില്ല എന്നും റീബ വ്യക്തമാക്കി. എത്ര വില വേണമെങ്കിലും തരാം ആ മോതിരം കൊടുത്താൽ എന്ന് പറഞ്ഞു ഒരുപാട് പേര് ചോദിച്ചിരുന്നു എന്നും എന്നാൽ താനത് എന്നും സൂക്ഷിച്ചു വെക്കുമെന്നും റീബ പറയുന്നു. റീബയുടെ പുതിയ മലയാളം റിലീസ് ടോവിനോ തോമസ് നായകനായി എത്തുന്ന ഫോറൻസിക് ആണ്. ഈ വെള്ളിയാഴ്ച ഫോറൻസിക് റിലീസ് ചെയ്യും.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.