തെലുങ്കിൽ നിന്ന് മലയാളത്തിലേക്ക് ഡബ്ബ് ചെയ്തു പ്രദർശനത്തിനെത്തിയ ചിത്രമാണ് ഞാൻ ഗഗൻ. ഒരുപാട് തെലുങ്കു ചിത്രങ്ങൾ മലയാളത്തിൽ എത്തിച്ചിട്ടുള്ള ഖാദർ ഹാസന്റെ രേതക് ആർട്സ് ആണ് ഈ ചിത്രവും കേരളത്തിൽ എത്തിച്ചിരിക്കുന്നത്. തെലുങ്കിലെ പ്രശസ്ത സംവിധായകനായ ബോയപ്പട്ടി ശ്രീനി തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബെല്ലംകൊണ്ട ശ്രീനിവാസും രാകുല്‍ പ്രീത് സിംഗും ആണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ജയാ ജാനകി നായക എന്ന പേരിൽ തെലുങ്കിൽ ഒരുക്കിയ ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ബെല്ലംകൊണ്ട ശ്രീനിവാസ് അവതരിപ്പിക്കുന്ന ഗഗൻ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ കഥയാണ് ഈ ചിത്രം പ്രേക്ഷകരോട് പറയുന്നത്. സ്വീറ്റി എന്ന പെൺകുട്ടിയെ ഒരപകടത്തിൽ നിന്ന് രക്ഷിക്കുന്നതോടെ ഗഗന്റെ ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളും അതിനു ശേഷം ഗഗനും സ്വീറ്റിയും തമ്മിലുള്ള പ്രണയവും ഈ ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമാവുന്നു. പക്കാ ആക്ഷൻ മൂഡിലാണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നതെന്ന് പറയാം.
ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന രീതിയിൽ കഥ പറയാൻ സംവിധായകൻ ബോയപ്പട്ടി ശ്രീനുവിന് കഴിഞ്ഞിട്ടുണ്ട്. എല്ലാത്തരം വിനോദ ഘടകങ്ങളും ഈ ചിത്രത്തിന്റെ തിരക്കഥയിൽ ഉൾക്കൊള്ളിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ആദ്യം മുതൽ തന്നെ പക്കാ ആക്ഷൻ മൂവി ആയാണ് ഞാൻ ഗഗൻ മുന്നോട്ടു പോകുന്നത് എങ്കിലും പ്രണയവും വൈകാരിക മുഹൂർത്തങ്ങളും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന പാട്ടുകളും നൃത്തവുമെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം ഗംഭീരമായിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. ബെല്ലംകൊണ്ട ശ്രീനിവാസ് എന്ന യുവ നടന്റെ ഗംഭീര പെർഫോമൻസാണ് ആക്ഷൻ രംഗങ്ങളെ അത്ര മനോഹരമാക്കിയത്. റാം-ലക്ഷ്മൺ സഖ്യം ഒരുക്കിയ തീപാറുന്ന ആക്ഷൻ ബ്ലോക്കുകൾ ചിത്രത്തെ അത്യധികം ആവേശകരമാക്കിയിട്ടുണ്ട്.
ഗഗൻ ആയി മികച്ച പ്രകടനം നൽകിയ ശ്രീനിവാസിനൊപ്പം നായികാ വേഷത്തിൽ എത്തിയ രാകുൽ പ്രീത് സിങ്ങും ചിത്രത്തിൽ തിളങ്ങി. സൗന്ദര്യം കൊണ്ടും പ്രകടന മികവ് കൊണ്ടും ഈ കലാകാരി കയ്യടി നേടി. ജഗപതി ബാബു ഒരിക്കൽ കൂടി വില്ലൻ വേഷത്തിൽ ഗംഭീര പ്രകടനം കാഴ്ച വെച്ചപ്പോൾ മറ്റു നിർണ്ണായക കഥാപാത്രങ്ങൾ അവതരിപ്പിച്ച ശരത് കുമാർ, സുമൻ, നന്ദു, വാണി വിശ്വനാഥ് , പ്രയാഗ ജയ്‌സ്വാൾ, സിതാര, കാതറിൻ ട്രീസ , തരുൺ അറോറ, ജയപ്രകാശ്, ശ്രാവൺ, ശശാങ്ക് എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കാതറിൻ ട്രീസ ഒരു ഐറ്റം നമ്പറുമായി ആണ് ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയത്.
റിഷി പഞ്ചാബിയുടെ കിടിലൻ വിഷ്വൽസും അതിനൊപ്പം തന്നെ ദേവിശ്രീ പ്രസാദ് ഒരുക്കിയ സംഗീതവും മികച്ചു നിന്നു. അദ്ദേഹമൊരുക്കിയ ഗാനങ്ങളും അതിന്റെ ഗംഭീര ചിത്രീകരണവും ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. കോട്ടഗിരി വെങ്കിടേശ്വര റാവു ആണ് തന്റെ എഡിററിംങ് മികവിലൂടെ സുഗമമായ ഒഴുക്ക് ഈ ചിത്രത്തിന് നൽകിയത്. അല്പം പ്രെഡിക്റ്റബിൾ ആയ കഥയാണെങ്കിലും അതിന്റെ മാസ്സ് ആയ അവതരണം ആണ് ഈ ചിത്രത്തെ മികച്ച എന്റെർറ്റൈനെർ ആക്കി മാറ്റിയത്. തെലങ്കു മാസ്സ് ചിത്രങ്ങളുടെ ആരാധകരെ പൂർണ്ണമായും രസിപ്പിക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ലക്‌ഷ്യം വെച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നത് വ്യക്തമാണ്. ഒരു പക്കാ മാസ്സ് എന്റെർറ്റൈനെർ എന്ന വാക്കിനോട് 100 % നീതി പുലർത്തുന്ന ചിത്രമാണ് ഞാൻ ഗഗൻ.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.