മോഹൻലാൽ, പ്രഭാസ്, ശിവ രാജ്‌കുമാർ, മോഹൻ ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’യിൽ യോദ്ധാവിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടാനൊരുങ്ങി വിഷ്ണു മഞ്ചു. ചിത്രത്തിന്റെ അതിശയിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഒരു നിഗൂഢ വനത്തിൽ, ശിവലിംഗത്തിന് മുന്നിൽ കയ്യിൽ വില്ലുമായി നിൽക്കുന്ന വിഷ്ണു മഞ്ചുവിനെയാണ് പോസ്റ്ററിൽ കാണുന്നത്.
ചിത്രത്തെ കുറിച്ച് വിഷ്ണു മഞ്ചു പറഞ്ഞതിങ്ങനെ,”രക്തത്തിലും വിയർപ്പിലും കണ്ണീരിലും പതിഞ്ഞ ഒരു യാത്രയാണ് ‘കണ്ണപ്പ’യെ സൃഷ്ടിച്ചത്. പരമശിവന്റെ ഏറ്റവും വലിയ ഭക്തനാകാനുള്ള നിരീശ്വരവാദിയായ ഒരു പോരാളിയുടെ യാത്ര. ഞങ്ങൾ ഉണ്ടാക്കാൻ പോവുന്ന പ്രതിഫലനമാണ് നിഗൂഢ വനത്തിലെ യോദ്ധാവ് – ഹൃദയത്തിലുണ്ടാവുന്ന ഒരു ആന്തരിക അനുഭവം.”
ഹോളിവുഡ് ഛായാഗ്രാഹകനായ ഷെൽഡൻ ചൗ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ‘കണ്ണപ്പ’യുടെ 80 ശതമാനവും ന്യൂസിലൻഡിന്റെ അതിമനോഹരമായ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. വിഷ്വൽ എക്‌സലൻസ്, ബ്ലെൻഡിംഗ് ടെക്‌നോളജി, വിസ്മയിപ്പിക്കുന്ന സ്റ്റണ്ടുകൾ, അത്യാധുനിക ആക്ഷൻ സീക്വൻസുകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ച് ഒരുക്കുന്ന ചിത്രം ഇപ്പോൾ ന്യൂസിലൻഡിൽ ഷൂട്ടിങ്ങിലാണ്. പിആർഒ: ശബരി.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.