യുവതാരം ആന്റണി വര്‍ഗീസ് പെപ്പെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ദാവീദിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ആന്റണി വർഗീസിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ആന്റണി ഒരു ബോക്സർ ആയി അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗോവിന്ദ് വിഷ്‍ണു ആണ്. ഗോവിന്ദ് വിഷ്‍ണുവും ദീപു രാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ആഷിക് അബു എന്നാണ് ഈ ചിത്രത്തിൽ ആന്റണി വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മോഹൻലാല്‍ നായകനായ മലൈക്കോട്ടൈ വാലിബന് ശേഷം അച്ചു ബേബി ജോൺ നിര്‍മിക്കുന്ന ചിത്രമാണ് ദാവീദ്. ലിജോമോൾ ജോസ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പ്, വിജയരാഘവന്‍, അജു വർഗീസ്, കിച്ചു ടെല്ലസ്, ജെസ് കുക്കു എന്നിവരും വേഷമിടുന്നു. പുതുമുഖം മുഹമ്മദ് കരാകിക്കൊപ്പം നിരവധി മാര്ഷ്യല് ആര്ടിസ്റ്റുകളും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
സാലു കെ തോമസ് കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസാണ്. സെഞ്ച്വറി മാക്സ്, ജോണ് & മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോം ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . എഡിറ്റിംഗ്- രാകേഷ് ചേരുമഠം, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി. മേക്കപ്പ്- അര്‍ഷദ് വര്‍ക്കല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- രാജേഷ് പി വേലായുധൻ, വസ്ത്രാലങ്കാരം- മെർലിൻ ലിസബേത്, സംഘട്ടനം- പി സി സ്റ്റണ്ട്സ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.