മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടി ഒരു പള്ളീലച്ചനായി അഭിനയിക്കുന്ന ഈ ചിത്രം ഒരു ഹൊറർ ത്രില്ലറാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോവിഡ് പ്രതിസന്ധി മൂലം മാർച്ചിൽ ഷൂട്ടിംഗ് നിന്നു പോയ ഈ ചിത്രത്തിന്റെ ബാക്കി ഭാഗത്തിന്റെ ഷൂട്ട് സെപ്റ്റംബർ മാസത്തിൽ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി എന്ന വാർത്തയാണ് വരുന്നത്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ ഭാഗങ്ങൾ മാർച്ചിന് മുൻപേ ചിത്രീകരിച്ചു തീർത്തിരുന്നു. പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ദി പ്രീസ്റ്റ് നിർമ്മിക്കുന്നത്. സ്റ്റാൻഡ് അപ് എന്ന ചിത്രത്തിന് ശേഷം ഇരുവരും ചേർന്ന് നിർമ്മിക്കുന്ന സിനിമയാണിത്.
അടുത്ത വർഷം റിലീസിന് എത്തിക്കാൻ പാകത്തിന് പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ബേബി മോണിക്ക, ജഗദീഷ്, മധുപാൽ, രമേശ് പിഷാരടി, വെങ്കടേഷ് എന്നിവരും അഭിനയിക്കുന്നുണ്ട്. ദീപു പ്രദീപ്, ശ്യാം മേനോൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ സംവിധായകൻ ജോഫിൻ ടി ചാക്കോ തന്നെയാണ് രചിച്ചത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദും സംഗീതമൊരുക്കുന്നത് രാഹുൽ രാജുമാണ്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ റിലീസ് ചെയ്യുകയും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു. ഏതായാലും മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദി പ്രീസ്റ്റ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.