തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നായികമാരിലൊരാളാണ് മീന. ബാല താരമായി തമിഴിൽ അരങ്ങേറ്റം കുറിച്ച മീന പിന്നീട് മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിലൊക്കെ അഭിനയിക്കുകയും സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. രജനികാന്ത്, കമൽ ഹാസൻ, മോഹൻലാൽ, ചിരഞ്ജീവി, വിജയ്, നാഗാർജുന, മമ്മൂട്ടി, വെങ്കിടേഷ് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടേയും നായികാ വേഷം ചെയ്തിട്ടുള്ള ഈ നടി സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ തന്റെ ഹൃദയം തകർന്ന ആ ദിവസം എന്ന് പറഞ്ഞു കൊണ്ട് മീനയിട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷനെ ഏറ്റവും ആദ്യം കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ചാണ് മീന പറയുന്നത്.
ബെംഗളൂരുവില്‍ അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞുള്ള ഒരു ഒത്തുചേരലിനിടെ തന്റെ എക്കാലത്തെയും പ്രിയങ്കരനായ നടനെ കണ്ടുമുട്ടി എന്നാണ് ഹൃത്വിക്കിനൊപ്പമുളള ചിത്രം പങ്കുവച്ച് കൊണ്ട് മീന പറയുന്നത്. വളരെ ചെറുപ്പം തൊട്ടേ ഹൃത്വിക് റോഷനോട് വലിയ ആരാധന തനിക്കുണ്ട് എന്നു മീന നേരത്തെയും ടെലിവിഷൻ അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തോട് മനസ്സിൽ രഹസ്യമായ ഒരു പ്രണയവും സൂക്ഷിച്ചിരുന്നു എന്നും മീന പറഞ്ഞിരുന്നു. 1982 ഇൽ നെഞ്ചങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെ ബാല താരമായി അരങ്ങേറിയ മീന മലയാളത്തിൽ എത്തുന്നത് 1984 ഇൽ റിലീസ് ചെയ്ത ഒരു കൊച്ചു കഥ ആരോടും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയായിരുന്നു. അതിലും ബാലതാരമായി തന്നെയഭിനയിച്ച മീന പിന്നീട് വർഷങ്ങൾക്കു ശേഷം ഇവിടെ സാന്ത്വനം എന്ന ചിത്രത്തിലൂടെ നായികയായെത്തി. മോഹൻലാലിന്റെ നായികയായി ആണ് മലയാളത്തിൽ മീന ഏറെ തിളങ്ങിയത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.