ടൊവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. പ്രേക്ഷകർ ഏറെ ആവേശത്തോടെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. കഴിഞ്ഞയാഴ്ച ഇറങ്ങിയ ടീസർ വൻ വരവേൽപ്പോടെയാണ് ആരാധകർ ഏറ്റെടുത്തത്. ട്രെയ്ലറിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നതിനിടെ ചില ലൊക്കേഷൻ രംഗങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
സിനിമയുടെ ചിത്രീകരണവേളയിൽ ലൊക്കേഷനിലെത്തിയ മറ്റ് താരങ്ങളെയും സിനിമാപ്രവർത്തകരെയുമെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോയാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. ഈ വീഡിയോയിൽ ടൊവിനോയെ പൊലീസ് വേഷത്തിൽ കുറച്ച് കൂടെ വ്യക്തതയോടെ കാണാൻ കഴിയുന്നുണ്ട്. കല്യാണി പ്രിയദർശൻ, ജോജു ജോർജ്, നടൻ സുധീഷ്, നിശാന്ത് സാഗർ, ബി ഉണ്ണികൃഷ്ണൻ, ഷറഫുദ്ദീൻ, ഷാജി കൈലാസ് തുടങ്ങിയവരെയെല്ലാം വീഡിയോയിൽ കാണാനുണ്ട്.
ഒരു ഭൂതക്കണ്ണാടി മുഖത്ത് വെച്ച ടൊവിനോയുടെ ക്ലോസപ്പ് ഷോട്ടിലൂടെയാണ് ഈ വീഡിയോ ആരംഭിക്കുന്നത്. ലൊക്കേഷനിൽ അണിയറപ്രവർത്തകർ ക്രിക്കറ്റ് കളിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയയോയിലുണ്ട്. വളരെ സീരിയസായി ഇറങ്ങിയ ടീസർ കണ്ട പ്രേക്ഷകർക്ക് ഈ വീഡിയോ മറ്റൊരു അനുഭവമായിരിക്കും നൽകുക. എല്ലാവരും വളരെ ചിരിച്ച് സന്തോഷകരമായൊരു വീഡിയോയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ജിനു വി. എബ്രാഹാമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ‘കൽക്കി’ക്കും ‘എസ്ര’യ്ക്കും ശേഷം ടൊവിനോ പോലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുമുണ്ട്.
ചിത്രത്തിനു വേണ്ടി വലിയ ബഡ്ജറ്റിൽ ഒരു ടൗൺഷിപ്പ് തന്നെ കലാ സംവിധായകനായ ദിലീപ് നാഥ് ഒരുക്കിയിരുന്നു. ‘തങ്കം’ എന്ന സിനിമയ്ക്ക് ശേഷം ഗൗതം ശങ്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധർ, സംഗീതം സന്തോഷ് നാരായണൻ, കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, മാർക്കറ്റിങ്: ബ്രിങ്ഫോർത്ത്, പി ആർ ഒ ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.