ദി സിനിമഹോളിക്ക് നടത്തിയ ഓസ്കര് അര്ഹതയുള്ള ഇന്ത്യന് അഭിനേതാക്കളെ കണ്ടെത്താനുള്ള സര്വ്വയുടെ ഫലം പുറത്തുവിട്ടു. പതിനഞ്ച് അംഗങ്ങള് ഉള്ള പട്ടികയില് മലയാളത്തില് നിന്ന് മെഗാസ്റ്റാര് മമ്മൂട്ടിയും ഇടം നേടുന്നുണ്ട്. എന്നാല് മലയാളത്തിന്റെ സൂപ്പര് താരം മോഹന്ലാലിന് ഈ ലിസ്റ്റില് ഇടം നേടാന് കഴിഞ്ഞില്ല. സൌത്ത് ഇന്ത്യന് താരങ്ങളായി മമ്മൂട്ടിയും കമലഹാസനും മാത്രമേ ലിസ്റ്റില് ഉള്ളൂ.
പഴയ ബോളിവുഡ് നായിക നര്ഗീസ് ദത്താണ് ലിസ്റ്റില് ഒന്നാമത്തത്. കമലഹാസനാണ് ലിസ്റ്റില് രണ്ടാമന്. അമിതാഭ് ബച്ചന്, റാണി മുഖര്ജി, ദിലീപ് കുമാര്, നസറുദ്ദീന് ഷാ, ഓം പുരി, ഇമ്രാന് ഖാന്, ബല്രാജ് ഷഹിനി, നൂതന്, രാജേഷ് ഖന്ന, ഗുരുദത്ത് തുടങ്ങിയവരാണ് ലിസ്റ്റില് ഉള്ള മറ്റ് താരങ്ങള്.
1990ല് ഇറങ്ങിയ മതിലുകള് എന്ന ചിത്രത്തിലെ പ്രകടനമാണ് ഓസ്കാര് ലഭിക്കാനുള്ള മമ്മൂട്ടിയുടെ പ്രകടനമായി സര്വ്വയില് തിരഞ്ഞെടുത്തത്. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള് എന്ന കൃതിയെ ആസ്പതമാക്കി അടൂര് ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ചിത്രമാണ് മതിലുകള്. 1990 ലെ നാഷണല് അവാര്ഡ് മതിലുകളിലെ പ്രകടനത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.