വലിയ കാൻവാസിൽ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’യിലെ ചേരന്റെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിൽ ആർ കേശവദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചേരൻ എത്തുന്നത്.
തമിഴ് ചലച്ചിത്രമേഖലയിലെ സംവിധായകനും നടനുമായ ചേരൻ സാംസ്കാരിക പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ ശ്രദ്ധേയനാണ്. മൂന്ന് തവണ ദേശീയ ചലച്ചിത്രപുരസ്കാരം നേടിയിട്ടുമുണ്ട്. കെ.എസ്.രവികുമാറിന്റെ സംവിധാന സഹായിയായിട്ടാണ് തന്റെ സംവിധാന ജീവിതം ചേരൻ തുടങ്ങുന്നത്. പിന്നീട് മലയാളചലച്ചിത്രസംവിധായകനായ ഹെൻറിയുടെ ശ്രദ്ധയാകർഷിക്കുകയും, കോലങ്ങൾ എന്ന ചിത്രം ചേരനെ കൊണ്ട് നിർമ്മിക്കുകയും ചെയ്തു.
മനുഷ്യബന്ധങ്ങളെ കേന്ദ്രീകരിച്ച് ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമകൾ സംവിധാനം ചെയ്ത് ചേരൻ തുടക്കത്തിൽ തന്നെ കരിയറിൽ മുന്നേറ്റം നടത്തുകയും ഭാരതി കണ്ണമ്മ (1997), പോർക്കളം (1997) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടുകയുമുണ്ടായി. ആഗോളവൽക്കരണം ഇന്ത്യൻ മധ്യവർഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പര്യവേക്ഷണം ചെയ്യുന്ന വിഷയങ്ങൾ കൂടി അദ്ദേഹം പിന്നീട് സിനിമയുടെ ഭാഗമാക്കി. ഇതുവരെയുള്ള അദ്ദേഹത്തിൻ്റെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രം, ഓട്ടോഗ്രാഫ് (2004), ഒരു മനുഷ്യന്റെ ജീവിതത്തിൻ്റെ നാല് ഘട്ടങ്ങളിലെ ഒരു അർദ്ധ ആത്മകഥാപരമായ കഥയാണ്. ഒരു നടനും സംവിധായകനുമെന്ന നിലക്ക് ചേരന് ഏറ്റവും കൂടുതൽ പ്രേക്ഷകസ്വീകാര്യത ലഭിച്ച സിനിമ കൂടിയാണ് ഓട്ടോഗ്രാഫ്. പിന്നീട് കുടുംബ നാടക ചിത്രമായ തവമൈ തവമിരുന്നു (2005), പിരിവോം സന്തിപ്പോം (2008), യുദ്ധം സെയ് (2011) തുടങ്ങിയ ചിത്രങ്ങളിലെ അഭിനേതാവായും അദ്ദേഹം വിജയിച്ചു. ഊർജ്ജസ്വലനായ ഒരു ഓൾറൗണ്ടറായ അദ്ദേഹത്തിന് വെട്രി കൊടി കാട്ട്, ഓട്ടോഗ്രാഫ്, തവമൈ തവമിരുന്ധു എന്നീ ചിത്രങ്ങൾക്കാണ് മൂന്ന് തവണ ദേശീയ അവാർഡ് ലഭിച്ചത്.
ഏറെക്കാലമായി ചേരൻ മലയാളത്തിലെത്തുന്നു എന്ന് പറഞ്ഞു കേട്ടിരുന്നുവെങ്കിലും നരിവേട്ടയിലെ ഡി.ഐ.ജി. ആർ കേശവദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രത്തിലൂടെയാണ് അത് സംഭവിക്കുന്നത്. തമിഴ് ഭാഷ ചിത്രത്തിലെത് പോലെ മലയാളത്തിലും ചേരന് വലിയ പ്രേക്ഷക സ്വീകാര്യത ഈ സിനിമയിലൂടെ ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എൻ എം ബാദുഷ, ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്റും – അരുൺ മനോഹർ, മേക്ക് അപ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ,പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.