[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദിലീപ് നിർമിച്ച് അനൂപ് പദ്മനാഭൻ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ ഇന്ന് മുതൽ; തീയേറ്റർ ലിസ്റ്റ് ഇതാ

ജനപ്രിയ നായകൻ ദിലീപ് നിർമ്മിച്ച്, അദ്ദേഹത്തിന്റെ അനുജൻ അനൂപ് പദ്മനാഭൻ സംവിധാനം ചെയ്ത ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. അനൂപിന്റെ ആദ്യ ചിത്രം കൂടിയാണിത്. ഇന്ന് മുതൽ ഈ ചിത്രത്തിന്റെ പ്രദർശനം കേരളത്തിൽ ആരംഭിക്കുകയാണ്. ഇതിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. യുവതാര കൂട്ടായ്മയിൽ ഒരുങ്ങിയ ഈ ചിത്രത്തിന് മികച്ച റിലീസ് ആണ് കേരളത്തിൽ ലഭിച്ചിരിക്കുന്നത്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ, ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, അപ്പു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഇവരെ കൂടാതെ വിജയ രാഘവൻ, സിദ്ദിഖ്, സുരേഷ് മേനോൻ, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരും വേഷമിട്ട ഈ ചിത്രം രചിച്ചത് സന്തോഷ് എച്ചിക്കാനമാണ്. ജിയോ പി വി കഥ രചിച്ച ഈ ചിത്രത്തിൽ സഞ്ജയ് എന്ന കഥാപാത്രമായി അർജുൻ അശോകൻ എത്തുമ്പോൾ നായികാ കഥാപാത്രമായ ആതിരയായി എത്തുന്നത് പ്രിയംവദയാണ്.

ജിതിൻ സ്റ്റാൻസിലാവോസ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വി സാജനാണ്. ബി. കെ ഹരിനാരായണൻ, രാജീവ്‌ ഗോവിന്ദൻ, സഖി എൽസ എന്നിവർ വരികൾ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് റാം ശരത് ആണ്. ചിരിയും പ്രണയവും ആക്ഷനും ത്രില്ലും കൂട്ടിയിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസർ, ട്രൈലെർ, ഇതിലെ ഒരു ഗാനം എന്നിവ നമ്മുക്ക് തരുന്നത്. വിനീത് ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിന് ശേഷം യുവതാരങ്ങളെ വെച്ച് ദിലീപ് നിർമ്മിച്ച ചിത്രം കൂടിയാണ് തട്ടാശേരി കൂട്ടം.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

3 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

5 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.