ഇന്ന് മലയാള സിനിമയിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് ശ്രീനാഥ് ഭാസി. ഒൻപതു വർഷം മുൻപ് മോഹൻലാൽ നായകനായ ബ്ലെസ്സി ചിത്രമായ പ്രണയത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീനാഥ് ഭാസി ഇന്ന് തന്റെ പ്രകടന മികവിന്റെ പേരിൽ വലിയ അഭിനന്ദനം ഏറ്റു വാങ്ങുന്ന ഒരു നടൻ കൂടിയാണ്. അടുത്തിടെ റിലീസ് ചെയ്ത കപ്പേള എന്ന ചിത്രത്തിലെ ഗംഭീര പ്രകടനം ഈ നടന് വലിയ പ്രശംസ നേടിക്കൊടുത്തു. കൂടുതലും കോമഡി കഥാപാത്രങ്ങൾ ആണ് ചെയ്തിട്ടുള്ളത് എങ്കിലും അടുത്തിടെ അത്തരം വേഷങ്ങളിൽ നിന്ന് മാറി വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരം ശ്രീനാഥ് ഭാസിക്ക് ലഭിക്കുകയും അതീ നടൻ വളരെ മികച്ച രീതിയിൽ തന്നെ ഉപയോഗിക്കുകയും ചെയ്തു. ഒരേ തരത്തിൽ ഉള്ള റോളുകൾ ചെയ്തു ഒരിടക്ക് താൻ മടുത്തിരുന്നു എന്നും ആ സമയത്തു സിനിമാഭിനയം നിർത്തി ദുബായിൽ പോയി റേഡിയോ സ്റ്റേഷനിൽ ജോയിൻ ചെയ്യുന്ന കാര്യം ആലോചിച്ചിരുന്നു എന്നും ശ്രീനാഥ് ഭാസി പറയുന്നു. പക്ഷെ വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ ഒരു കോൾ, ആ തീരുമാനം മാറ്റുന്നതിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്കു വഹിച്ചു എന്നാണ് ശ്രീനാഥ് പറയുന്നത്.
2016 ഇൽ നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്ന ചിത്രത്തിൽ അഭിനയിക്കാനാണ് വിനീത് ശ്രീനാഥ് ഭാസിയെ വിളിച്ചത്. ശ്രീനാഥ് ഭാസി അതുവരെ ചെയ്തതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ആ ചിത്രത്തിലേതു. ആ ചിത്രത്തിലെ അനുഭവം തനിക്കു പല കാര്യങ്ങളിലും മുന്നോട്ടു പോവാനുള്ള ഊർജം പകരുകയും തന്റെ മുന്നോട്ടുള്ള സിനിമാ ജീവിതത്തിനു അത് വലിയ രീതിയിൽ മുതല്കൂട്ടാവുകയും ചെയ്തു എന്നും ശ്രീനാഥ് ഭാസി തുറന്നു പറയുന്നു. ഏഷ്യാവില്ലേ തിയേറ്റർ മലയാളം എന്ന യൂട്യൂബ് ചാനലിന് വേണ്ടി രേഖാ മേനോന് നൽകിയ അഭിമുഖത്തിലാണ് ശ്രീനാഥ് ഭാസി മനസ്സ് തുറന്നതു.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.