മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി L360 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം ഒരുക്കുകയാണ് പ്രശസ്ത സംവിധായകൻ തരുൺ മൂർത്തി. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ മോഹൻലാൽ ചിത്രത്തെ കാത്തിരിക്കുന്നത്.
തന്റെ മൂന്നാം ചിത്രമായി ആസിഫ് അലി നായകനായ ഒരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലിരിക്കുമ്പോഴാണ് തരുൺ മൂർത്തിയുടെ മോഹൻലാൽ പ്രൊജക്റ്റ് ഓൺ ആവുന്നത്. ഏതായാലും ആസിഫ് അലിയെ നായകനാക്കി പ്ലാൻ ചെയ്ത ആ ചിത്രമാണ് മോഹൻലാൽ ചിത്രത്തിന് ശേഷം തരുൺ മൂർത്തി ചെയ്യുക. നടനായ ബിനു പപ്പു തിരക്കഥ രചിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബാംഗ്ലൂരിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. മാത്രമല്ല, മലയാള സിനിമയിലെ ചില പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുമെന്നും വാർത്തകളുണ്ട്. അടുത്ത വർഷം ആദ്യ പകുതിയിൽ ഈ ചിത്രം ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. അടുത്ത ജനുവരിയിൽ ആയിരിക്കും തരുണിന്റെ മോഹൻലാൽ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രമാണ് ആസിഫിന്റെ അടുത്ത റിലീസ്. ചിത്രം ഡിസംബറിൽ റിലീസ് ചെയ്യും.
രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'രുധിരം' എന്ന സർവൈവൽ റിവഞ്ച് ത്രില്ലർ മികച്ച പ്രേക്ഷക…
കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും , ജിത്തു മാധവനും ഒന്നിക്കുന്നു.കെ…
ജനപ്രിയ നായകൻ ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ' അഥവാ, 'ഭയം ഭക്തി ബഹുമാനം'. ധനഞ്ജയ് ശങ്കർ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ ഹിന്ദി പതിപ്പ് ബ്ലോക്ക്ബസ്റ്റർ ആയി പ്രദർശനം തുടരുമ്പോൾ, ഇന്ന് മുതൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒരുക്കിയ…
ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
This website uses cookies.