പലതരത്തിലുള്ള ടീസറുകള് നമ്മള് കണ്ടിട്ടുണ്ട്. സ്പീഡ് കട്ടുകളും താരങ്ങളുടെ മാസ്സ് എന്ട്രികളും അങ്ങനെ പല വിധങ്ങളില്. എന്നാല് പതിവില് നിന്നും വ്യത്യസ്ഥമായൊരു ടീസര് ഒരുങ്ങുകയാണ്. വിഷ്വലുകളില് നിന്നും മാറി ശബ്ദത്തിലൂടെ ഒരു ടീസര്. അതാണ് ടൊവിനോ തോമസ് നായകനാകുന്ന തരംഗത്തിന് വേണ്ടി എത്തുന്നത്.
ദൃശ്യത്തിന് പകരം ശബ്ദത്തിന് പ്രധാന്യം നല്കി ഒരു ടീസര് സിനിമ ലോകത്തിന് പുതുമയുള്ളതാണ്. വ്യത്യസ്ഥമായ ഒരു മാര്ക്കറ്റിങ് രീതി തന്നെയാണ് ഇതിലൂടെ തരംഗം ടീം അവതരിപ്പിക്കുന്നത്.
സിനിമ ചരിത്രത്തില് ആദ്യമായി ഒരു ടീസര് ഒരു എഫ്എം സ്റ്റേഷന് വഴി പുറത്തു വിടുന്നു എന്ന പ്രത്യേകത കൂടെ തരംഗത്തിന് ഉണ്ട്. റെഡ് FMലൂടെ നാളെ വൈകുന്നേരം 6 മണിക്കാണ് തരംഗത്തിന്റെ ടീസര് എത്തുക.
വൈകുന്നേരം 7 മണി മുതല് ഫേസ്ബുക്ക്, യൂടൂബ് തുടങ്ങിയ സോഷ്യല് മീഡിയകളിലും ടീസര് ലഭ്യമാകും എന്ന് ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര് അറിയിച്ചു.
നവാഗതനായ ഡൊമിനിക്ക് അരുണ് സംവിധാനം ചെയ്യുന്ന തരംഗം നിര്മ്മിക്കുന്നത് തമിഴ് സൂപ്പര് താരം ധനുഷും മിനി സ്റ്റുഡിയോയും ചേര്ന്നാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.