തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർ ഹിറ്റ് ചിത്രം കഴിഞ്ഞ വർഷം നമ്മുക്ക് സമ്മാനിച്ച സംവിധായകനാണ് ഗിരീഷ് എ ഡി. ഇപ്പോഴിതാ ദി കുങ്ഫു മാസ്റ്റർ എന്ന എബ്രിഡ് ഷൈൻ ചിത്രത്തെ കുറിച്ച് ഗിരീഷ് പറഞ്ഞ വാക്കുകൾ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. തന്റെ ഏറ്റവും പ്രീയപ്പെട്ട സംവിധായകനിൽ നിന്നും ലഭിച്ച അപൂർവ ചിത്രമെന്നാണ് ഈ ചിത്രത്തെ കുറിച്ച് ഗിരീഷ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്. ഗിരീഷിന് പുറമെ പ്രശസ്ത രചയിതാവ് സജീവ് പാഴൂർ, യുവ താരം നിവിൻ പോളി എന്നിവരും ഈ ചിത്രത്തിന് അഭിനന്ദനവുമായി രംഗത്ത് വന്നിരുന്നു. എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നതും അദ്ദേഹം തന്നെയാണ്.
മാർഷ്യൽ ആർട് ആയ കുങ്ഫുവിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു റിവഞ്ച് ഡ്രാമയാണ് ഈ ചിത്രം. ഗംഭീര ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഇതിന്റെ ഹൈലൈറ്റ് എന്ന് പറയാം. 1983, ആക്ഷൻ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള എബ്രിഡ് ഷൈനിൽ നിന്നും ലഭിച്ച ഒരപൂർവ ചിത്രം തന്നെയാണ് ദി കുങ്ഫു മാസ്റ്റർ. ഒരു ഡയറക്ടർ എന്ന നിലയിലുള്ള തന്റെ കഴിവ് വ്യത്യസ്തമായ ചിത്രങ്ങളിലൂടെ തെളിയിക്കുകയാണ് ഈ പ്രതിഭ. നീത പിള്ളൈ, ജിജി സ്കറിയ, സനൂപ് ഡി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് ഫുൾ ഓൺ സ്റ്റുഡിയോ ആണ്. സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രൻ, രാമമൂർത്തി, രാജൻ വർഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു, ജയേഷ് കെ, രൺജിത് പി ബി, ജെയിംസ് ജോൺ, സോനെറ്റ് ജോസ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ഹിമാലയത്തിന്റെ താഴ്വരകളിലാണ് ഈ ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ഷൂട്ട് ചെയ്തിരിക്കുന്നത്.
https://m.facebook.com/story.php?story_fbid=2921969864490913&id=100000337850024
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.