ദക്ഷിണേന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട ഒരു വലിയ വിജയമായിരുന്നു മോഹൻ രാജ സംവിധാനം ചെയ്ത തനി ഒരുവൻ എന്ന ചിത്രം മൂന്നു വർഷം മുൻപ് നേടിയത്. ജയം രവി നായകനായ ഈ ചിത്രത്തിലൂടെ വില്ലൻ വേഷം ചെയ്തു വമ്പൻ തിരിച്ചു വരവ് നടത്തിയ അരവിന്ദ് സ്വാമി ആയിരുന്നു ഇതിൽ ഏറെ കയ്യടി നേടിയ താരം. 2015 ഓഗസ്റ്റ് 28 നു റിലീസ് ചെയ്ത തനി ഒരുവനിൽ ജയം രവി, അരവിന്ദ് സ്വാമി എന്നിവർക്ക് പുറമെ നയൻ താരയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഹിപ് ഹോപ് തമിഴ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറി. ഇപ്പോഴിതാ തനി ഒരുവൻ മൂന്നാം വാർഷികം ആഘോഷിക്കുന്ന ഇന്ന് തനി ഒരുവൻ 2 പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ മോഹൻ രാജയും ജയം രവിയും.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മോഹൻ രാജ തനി ഒരുവൻ 2 പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ഒപ്പം അനുജനും നടനുമായ ജയം രവിയും ഉണ്ടായിരുന്നു. ജയം രവി തന്നെ നായകനാവുന്ന തനി ഒരുവൻ 2 ആണ് തന്റെ അടുത്ത ചിത്രം എന്ന് മോഹൻ രാജ പറയുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ പുറത്തു വരും എന്നാണ് പ്രതീക്ഷ. തനി ഒരുവന് ശേഷം മോഹൻ രാജ സംവിധാനം ചെയ്ത വേലയ്ക്കാരനും ബോക്സ് ഓഫീസിൽ വിജയമായിരുന്നു. ശിവകാർത്തികേയൻ- ഫഹദ് ഫാസിൽ ടീം ആയിരുന്നു വേലയ്ക്കാരനിൽ മുഖ്യ വേഷങ്ങളിൽ എത്തിയത്. ജയം രവിയും ഇപ്പോൾ വിജയ ചിത്രങ്ങൾ നൽകി കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നു പോകുന്നത്. ഏതായാലും ഹിറ്റുകൾ മാത്രം സമ്മാനിച്ചിട്ടുള്ള ഈ ചേട്ടനും അനിയനും ഒരിക്കൽ കൂടി ഒന്നിക്കുമ്പോൾ തനി ഒരുവനെക്കാൾ വലിയ വിജയമാകും തനി ഒരുവൻ 2 എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.