ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. മാത്രമല്ല, ചെയ്ത ചിത്രങ്ങൾ എല്ലാം സൂപ്പർ വിജയമായതോടെ തമിഴിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരിലൊരാൾ കൂടിയാണ് ലോകേഷ്. മാനഗരം എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ലോകേഷ്, അതിന് ശേഷം കാർത്തി നായകനായ കൈതി, ദളപതി വിജയ് നായകനായ മാസ്റ്റർ, കമൽ ഹാസൻ നായകനായ വിക്രം എന്നിവയും സംവിധാനം ചെയ്തു. കമൽ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും വേഷമിട്ട വിക്രം തമിഴിലെ ഇൻഡസ്ട്രി ഹിറ്റായും മാറിയിരുന്നു. ഇപ്പോൾ ദളപതി വിജയ് നായകനായി എത്തുന്ന ദളപതി 67 ഒരുക്കാൻ പോവുകയാണ് ലോകേഷ്. ഇപ്പോഴിതാ, ഈ വർഷം താൻ കണ്ടതിൽ ഏറ്റവും കൂടുതലിഷ്ടപെട്ട മലയാള ചിത്രം ഏതാണെന്നും അതിനുള്ള കാരണവും വെളിപ്പെടുത്തുകയാണ് ഈ തമിഴ് സംവിധായകൻ.
ഫിലിം കമ്പാനിയന്റെ ഇന്ത്യന്‍ ഫിലിം മേക്കേഴ്‌സ് അഡ്ഡയിൽ വെച്ചാണ് ലോകേഷ് കനകരാജ് ഈ വെളിപ്പെടുത്തൽ നടത്തിയത്. തനിക്ക് ഈ വർഷം കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത്, തല്ലുമാല എന്ന മലയാള ചിത്രമാണെന്നും, താനത് രണ്ടോ- മൂന്നോ തവണ തുടർച്ചയായി കണ്ടെന്നും ലോകേഷ് പറയുന്നു. ആ ചിത്രത്തിന്റെ മേക്കിങ് സ്റ്റൈൽ ആണ് തന്നെ വലുതായി ആകർഷിച്ചതെന്നും ലോകേഷ് വിശദീകരിച്ചു. ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല കേരളത്തിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ്. നിര്‍മാതാവ് സ്വപ്‌ന ദത്ത് ചലസാനി, സംവിധായകരായ ഗൗതം വാസുദേവ് മേനോന്‍, എസ്.എസ്. രാജമൗലി, നടനും സംവിധായകനുമായ കമല്‍ ഹാസന്‍, പൃഥ്വിരാജ് സുകുമാരൻ എന്നിവരും ലോകേഷിനൊപ്പം ഫിലിം കമ്പാനിയന്റെ ഇന്ത്യന്‍ ഫിലിം മേക്കേഴ്‌സ് അഡ്ഡയിൽ പങ്കെടുത്തു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.