സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങൾ ആണ് ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സാഹോ, സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ദർബാർ, ദളപതി വിജയ് നായകനായ ബിഗിൽ എന്നിവ. എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ പേര് കാത്തിരിക്കുന്ന ചിത്രമേത് എന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാണ്. പക്ഷെ ഒരു തെലുങ്കു ബോക്സ് ഓഫീസ് വെബ്സൈറ്റ് നടത്തിയ പോളിൽ ഏറ്റവും കൂടുതൽ വോട്ട് നേടി മുന്നിൽ എത്തിയത് ദളപതി ചിത്രം ബിഗിൽ ആണ്. ആന്ധ്ര ബോക്സ് ഓഫീസ് നടത്തിയ പോളിൽ 43 ശതമാനം പേർ പറയുന്നത് തങ്ങൾ കാത്തിരിക്കുന്നത് ദളപതിയുടെ ബിഗിലിനു വേണ്ടി ആണെന്നാണ്. അറുപതിനായിരത്തിൽ അധികം പേരാണ് ട്വിറ്ററിലൂടെ ഈ പോളിൽ പങ്കെടുത്തത്.
തെരി, മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ആറ്റ്ലി സംവിധാനം ചെയ്യുന്ന ബിഗിൽ ദീപാവലി റിലീസ് ആയാണ് എത്തുക. ഒരു സ്പോർട്സ്- ഡ്രാമ ആയി ഒരുക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് നയൻതാര ആണ്. പ്രഭാസിന്റെ സാഹോ എത്തുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ ചിത്രം എന്ന അവകാശവാദവുമായാണ്. ആന്ധ്ര ബോക്സ് ഓഫീസിൽ നടത്തിയ പോളിൽ 32 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തു എത്തിയത് സഹോ ആണ്. ഈ വരുന്ന ഓഗസ്റ്റ് മുപ്പതിന് സാഹോ ലോകം മുഴുവൻ റിലീസ് ചെയ്യും. മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ സയെ രാ നരസിംഹ റെഡ്‌ഡി 15 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തു എത്തിയപ്പോൾ രജനികാന്തിന്റെ ദർബാർ ആണ് നാലാം സ്ഥാനം നേടിയത്. ഒരു തെലുങ്കു സിനിമാ സൈറ്റ് നടത്തിയ പോളിലും ഒന്നാം സ്ഥാനം നേടി ദളപതി വിജയ് തന്റെ താരമൂല്യം ഒരിക്കൽ കൂടി സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുകയാണ് എന്ന് പറയാം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.