[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സോഷ്യൽ മീഡിയയിൽ ദളപതി തരംഗം; ‘ലിയോ’ യുടെ പ്രൊമോ ഗാനം ട്രെൻഡിങ്ങിൽ

വിജയുടെ പിറന്നാളിന് മുൻപ് തന്നെ ‘ലിയോ’ യുടെ അണിയറ പ്രവർത്തകർ മറ്റൊരു സർപ്രൈസ്  പുറത്തുവിട്ടിരിക്കുന്നു.  തിയേറ്ററുകൾ ആഘോഷമാക്കാൻ പോകുന്ന വിജയ് യുടെ ഏറ്റവും പുതിയ തമിഴ് കുത്ത് നമ്പറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുന്നത്.

‘നാ റെഡി താ വരവാ’ എന്ന് തുടങ്ങുന്ന പ്രൊമോ ​ഗാനം ചുരുങ്ങിയ നേരം കൊണ്ട് പ്രേക്ഷകനേടുകയാണ്. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ​ഗാനം പുറത്തുവിട്ടിരിക്കുന്നത്. ​ഗാനം ആലപിച്ചിരിക്കുന്നത് ഇളയദളപതി വിജയ് ആണെന്നതാണ് വലിയ പ്രത്യേകത. അനിരുദ്ധാണ് സം​ഗീതം നിർവഹിച്ചിരിക്കുന്നത്. ഏകദേശം ആയിരത്തോളം വരുന്ന നൃത്തകർക്കൊപ്പം വിജയ് നൃത്തം ചെയ്യുന്ന ഈ ഗാനരംഗമാണ് ഏറ്റവും ഒടുവിലായി ചിത്രീകരിച്ചത്.

വിജയ് യുടെ ജന്മദിനമായ ജൂൺ 22 ന് മുഴുവൻ ഗാനവും റിലീസ് ചെയ്യുമെങ്കിലും, അതിന്റെ ഒരു ചെറിയ ഭാഗം ഇന്ന് പുറത്തിറക്കിയപ്പോൾ ആരാധകരും അക്ഷരാർത്ഥത്തിൽ അമ്പരന്നിരുന്നു. മിനിറ്റുകൾക്കുള്ളിൽ  യൂട്യൂബിൽ 400,000 ലൈക്കുകൾ സംഭവിച്ചിരിക്കുകയാണ്. മണിക്കൂറിനുള്ളിൽ 19 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്. ഗാനത്തിന് അനുയോജ്യമായ  തമിഴ് ‘കുത്ത്’ നമ്പറാണ് “നാ റെഡി”, പാട്ടിനായി കോറിഗ്രാഫി ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിനുമുമ്പും ഒരുപിടി നല്ല ഗാനങ്ങൾ വിജയ് തമിഴ് സിനിമകളിൽ പാടി തകർത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ ഏറെയും വിജയിയുടെ മാസ്മരിക ശബ്ദത്തെ കുറിച്ചുതന്നെയാണ്. പിറന്നാളിന് അദ്ദേഹത്തിന് നൽകാൻ പറ്റിയ ഏറ്റവും നല്ല സമ്മാനമാണിതെന്നും, മുഴുവൻ വീഡിയോ കാണാൻ കാത്തിരിക്കുകയാണെന്നും ആരാധകർ കമൻറുകൾ രേഖപ്പെടുത്തി. ചിത്രം ഒക്ടോബർ 19ന് ലോകമെമ്പാടും റിലീസ് ചെയ്യും.

webdesk

Recent Posts

ടർബോ മോഡ് ഓൺ; നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു; ടർബോ ജോസ് വരുന്നു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ബുക്കിങ്ങ് ആരംഭിച്ചു. ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. നിമിഷനേരം…

21 hours ago

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ നീക്കത്തിൽ പരാതിക്കാരന് തിരിച്ചടി. നടപടിക്ക് കോടതി സ്റ്റേ

"മഞ്ഞുമ്മൽ ബോയ്സ്" നിർമ്മാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾക്ക് കോടതിയുടെ സ്‌റ്റേ. സൗബിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ…

21 hours ago

‘ടർബോ ജോസ്’; മെഗാസ്റ്റാറിന്റെ മെഗാമാസ്സ് അവതാരം; ട്രെയിലർ റിലീസായി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…

6 days ago

‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…

6 days ago

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

1 week ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

1 week ago

This website uses cookies.