വിജയുടെ പിറന്നാളിന് മുൻപ് തന്നെ ‘ലിയോ’ യുടെ അണിയറ പ്രവർത്തകർ മറ്റൊരു സർപ്രൈസ് പുറത്തുവിട്ടിരിക്കുന്നു. തിയേറ്ററുകൾ ആഘോഷമാക്കാൻ പോകുന്ന വിജയ് യുടെ ഏറ്റവും പുതിയ തമിഴ് കുത്ത് നമ്പറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുന്നത്.
‘നാ റെഡി താ വരവാ’ എന്ന് തുടങ്ങുന്ന പ്രൊമോ ഗാനം ചുരുങ്ങിയ നേരം കൊണ്ട് പ്രേക്ഷകനേടുകയാണ്. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ഇളയദളപതി വിജയ് ആണെന്നതാണ് വലിയ പ്രത്യേകത. അനിരുദ്ധാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഏകദേശം ആയിരത്തോളം വരുന്ന നൃത്തകർക്കൊപ്പം വിജയ് നൃത്തം ചെയ്യുന്ന ഈ ഗാനരംഗമാണ് ഏറ്റവും ഒടുവിലായി ചിത്രീകരിച്ചത്.
വിജയ് യുടെ ജന്മദിനമായ ജൂൺ 22 ന് മുഴുവൻ ഗാനവും റിലീസ് ചെയ്യുമെങ്കിലും, അതിന്റെ ഒരു ചെറിയ ഭാഗം ഇന്ന് പുറത്തിറക്കിയപ്പോൾ ആരാധകരും അക്ഷരാർത്ഥത്തിൽ അമ്പരന്നിരുന്നു. മിനിറ്റുകൾക്കുള്ളിൽ യൂട്യൂബിൽ 400,000 ലൈക്കുകൾ സംഭവിച്ചിരിക്കുകയാണ്. മണിക്കൂറിനുള്ളിൽ 19 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്. ഗാനത്തിന് അനുയോജ്യമായ തമിഴ് ‘കുത്ത്’ നമ്പറാണ് “നാ റെഡി”, പാട്ടിനായി കോറിഗ്രാഫി ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിനുമുമ്പും ഒരുപിടി നല്ല ഗാനങ്ങൾ വിജയ് തമിഴ് സിനിമകളിൽ പാടി തകർത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ ഏറെയും വിജയിയുടെ മാസ്മരിക ശബ്ദത്തെ കുറിച്ചുതന്നെയാണ്. പിറന്നാളിന് അദ്ദേഹത്തിന് നൽകാൻ പറ്റിയ ഏറ്റവും നല്ല സമ്മാനമാണിതെന്നും, മുഴുവൻ വീഡിയോ കാണാൻ കാത്തിരിക്കുകയാണെന്നും ആരാധകർ കമൻറുകൾ രേഖപ്പെടുത്തി. ചിത്രം ഒക്ടോബർ 19ന് ലോകമെമ്പാടും റിലീസ് ചെയ്യും.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.