ആറ്റ്ലി ഒരുക്കിയ ബിഗിൽ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം തമിഴകത്തിന്റെ ദളപതി വിജയ് അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. അടുത്ത വർഷം സമ്മർ റിലീസ് ആയി പ്ലാൻ ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്. മാനഗരം എന്ന സൂപ്പർ ഹിറ്റ് ചിത്രവും കൈദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രവും ഒരുക്കിയ സംവിധായകൻ ആണ് ലോകേഷ് കനകരാജ്. കാർത്തിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായ കൈദി വിജയ്‌യുടെ ബിഗിൽ റിലീസ് ചെയ്ത അതേ ദിവസം തന്നെ റിലീസ് ചെയ്തു വിജയ് ചിത്രത്തോട് മത്സരിച്ചാണ് ഈ വമ്പൻ വിജയം നേടിയത് എന്നത് ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ വിജയ് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വളരെ വലുതാകുന്നു.
ഇപ്പോഴിതാ ഈ ചിത്രത്തിലെ വിജയ്‌യുടെ കിടിലൻ ലുക്ക് പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് പുറത്തു വന്ന സ്റ്റില്ലുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചിരിക്കുന്നതു. ബിഗിൽ എന്ന ചിത്രത്തിൽ നിന്ന് വളരെ വ്യത്യസ്തമായ ലുക്കിൽ ആണ് വിജയ് ഈ ചിത്രത്തിൽ എത്തുന്നത്. വിജയ്ക്ക് ഒപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും അഭിനയിക്കുന്ന ഈ ചിത്രം രചിച്ചതും ലോകേഷ് കനകരാജ് ആണ്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആന്റണി വർഗീസ്, ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. ഏതായാലും ദളപതി 64 സ്ഥിരം വിജയ് ശൈലിയിൽ ഉള്ള ഒരു ചിത്രം ആയിരിക്കില്ല എന്ന് സംവിധായകൻ ലോകേഷ് കനകരാജ് വ്യക്തമാക്കിയിട്ടുണ്ട്.
സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് വേണ്ടി എഡിറ്റിംഗ് നിർവഹിക്കുന്നതു ഫിലോമിൻ രാജ് ആണ്. ഇവർ രണ്ടു പേരും തന്നെയാണ് ലോകേഷിന്റെ കൈദിയിലും ജോലി ചെയ്തത്. ഈ ചിത്രം എങ്ങനെയുള്ളതാണ് എന്ന റിപ്പോർട്ടുകൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല എങ്കിലും ഇതൊരു ഗ്യാങ്സ്റ്റർ ത്രില്ലർ ആണെന്ന തരത്തിൽ ഉള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.