കഴിഞ്ഞ വർഷം പുറത്തിറങ്ങി വൻ വിജയമായി മാറിയ ഇളയ ദളപതിയുടെ മെർസൽ ആണിപ്പോൾ ഹോളീവുഡ് സിനിമകളുടെ ഇടയിലും ശ്രദ്ധിക്കപ്പെടുന്നത്. ARRI ക്യാമറ നിർമ്മാതാക്കൾ, ARRI ക്യാമറയിൽ ഷൂട്ട് ചെയ്ത സിനിമകളിലെ മികച്ച രംഗങ്ങൾ മാത്രം കോർത്തിണക്കി ഒരുക്കിയ വീഡിയോയിലായിരുന്നു കഴിഞ്ഞ ദിവസം മെർസലും പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയായിരുന്നു വീഡിയോ പുറത്തുവിട്ടത്. ഇന്ത്യൻ ചിത്രങ്ങളായ ടൈഗർ സിന്ദാ ഹേ, പദ്മാവതി തുടങ്ങിയ ചിത്രങ്ങളും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും മെർസൽ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, ദ് ഷേപ്പ് ഓഫ് വാട്ടര്‍, ബ്ലേഡ് റണ്ണര്‍ 2049, ബ്ലാക്ക് പാന്തര്‍, ദ് ഡാര്‍ക്കസ്റ്റ് ഹവര്‍ തുടങ്ങിയ ഹോളീവുഡ് ബ്ലോക്ബ്സ്റ്റർ ചിത്രങ്ങളോടൊപ്പമാണ് മെർസലും വീഡിയോയിൽ എത്തുന്നത്.
തെറി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അറ്റ്ലി സംവിധാനം ചെയ്ത മെർസൽ കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ശ്രീ തെൻട്രൽ ഫിലിംസ് നിർമ്മിച്ച ചിത്രം വളരെയധികം വിവാദങ്ങളും ഉണ്ടാക്കിയിരുന്നു. സാമൂഹിക പ്രതിബന്ധതയെ ഊന്നിനിന്നു കഥപറയുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും അറ്റ്ലി തന്നെ ആയിരുന്നു. ജി. കെ വിഷ്ണുവായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. എ. ആർ. റഹ്‌മാനാണു ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരുന്നത്. മുൻ ചിത്രമായ തെറിയുടെ വിജയത്തിന് ശേഷം വിജയും അറ്റ്ലീയും ഒന്നിച്ച ചിത്രം, ആ വിജയത്തെ ഒന്നുകൂടി ഇരട്ടപ്പിക്കുകയായിരുന്നു. ട്രൈലെർ റിലീസുമുതൽ തുടങ്ങിയ കുതിപ്പ് ഇപ്പോഴും തുടര്‍ന്ന്‍ ഹോളീവുഡിൽ വരെ ഇന്ത്യൻ സിനിമയെ എത്തിക്കാൻ സാധിച്ചതിൽ മെർസൽ ടീമിന് അഭിമാനിക്കാം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.