തമിഴകത്തിലെ ഇന്നത്തെ ഏറ്റവും വലിയ താരമാണ് ദളപതി വിജയ്. വളരെ വലിയ ആരാധക വൃന്ദമാണ് വിജയ്ക്ക് തമിഴ് നാട്ടിലും കേരളത്തിലുമെല്ലാമുള്ളതു. തന്റെ സിനിമകളിലൂടെ ഇപ്പോൾ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ നിലപാടുകളെ വിജയ് അടുത്തിടെയായി ഏറെ വിമർശിച്ചിരുന്നു. സർക്കാരും, മെർസലും എല്ലാം അതിനുദാഹരമാണ്. അതോടൊപ്പം ഇപ്പോൾ വിജയുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് നടക്കുകയും അത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണങ്ങൾ ഉയർന്നു വരികയും ചെയ്തു. ഒപ്പം ബി ജെ പി പ്രവർത്തകർ ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന വിജയ് ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിംഗ് തടസപ്പെടുത്താൻ കൂടി ശ്രമിച്ചതോടെ ആ ആരോപണങ്ങൾക്കു ശ്കതിയേറി. ഇപ്പോഴിതാ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് വരികയാണ് എന്ന സൂചന നൽകികൊണ്ട് രംഗത്ത് വന്നിരിക്കുന്നത് വിജയ്‌യുടെ അച്ഛനായ ചന്ദ്രശേഖറാണ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ചന്ദ്രശേഖർ മകന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകുന്നത്.
വിജയ് ആർക്കും എതിരല്ല എന്നും തമിഴ് നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ചില കാര്യങ്ങളെ കുറിച്ചുള്ള സംശയങ്ങളും വിമർശനങ്ങളുമാണ് തന്റെ ചിത്രങ്ങളിലൂടെ അദ്ദേഹം മുന്നോട്ടു വെക്കുന്നതെന്നും ചന്ദ്രശേഖർ പറയുന്നു. വിജയ് ദിനംപ്രതി വളരുകയാണ് എന്നും അദ്ദേഹം പറയുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നതും നേതാവാകുന്നതും തനിക്കു സന്തോഷമുള്ള കാര്യാമാണെന്നും എന്നാൽ അതെപ്പോൾ വരുമെന്നുള്ളതൊക്കെ വിജയ് ആണ് തീരുമാനിക്കേണ്ടത് എന്നും അദ്ദേഹം വിശദീകരിക്കുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് വരാൻ ആഗ്രഹിച്ചാൽ വിജയ്ക്ക് വേണ്ടി താൻ മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്നും ഒരച്ഛൻ എന്ന നിലയിൽ അത് തന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരാൾ തനിക്കു വേണ്ടി മാത്രം ജീവിക്കുന്നത് ജീവിതമല്ല എന്നും മറ്റുള്ളവർക്ക് കൂടി വേണ്ടി ജീവിക്കണമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഒരു സിനിമ നടൻ എന്ന നിലയിൽ ജനങ്ങളുമായി നേരിട്ട് ഇടപെടുന്നവർ അതിനു ശ്രമിക്കണമെന്നും അത് രാഷ്ട്രീയക്കാരനായോ അല്ലാതെയോ ആവാമെന്നും അദ്ദേഹം പറഞ്ഞു. സിനിമാ ജീവിതം അവസാനിപ്പിച്ച ശേഷമാവാം വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുക എന്ന സൂചനയും ചന്ദ്രശേഖർ നൽകുന്നു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.