രണ്ടു ദിവസം മുൻപാണ് ദളപതി വിജയ് നായകനായ ബിഗിൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ വെച്ച് നടന്നത്. തെരി, മെർസൽ എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം ആറ്റ്ലി – വിജയ് ടീം ഒന്നിക്കുന്ന ഈ ചിത്രം ഈ വർഷം ദീപാവലി റിലീസ് ആയി തീയേറ്ററുകളിൽ എത്തും. ഈ ചിത്രത്തിന് വേണ്ടി എ ആർ റഹ്മാൻ ഈണം നൽകിയ ഗാനങ്ങൾ ഇപ്പോൾ തന്നെ വലിയ ഹിറ്റുകൾ ആയി കഴിഞ്ഞു. ഇതിന്റെ ഓഡിയോ ലോഞ്ച് ഫങ്ക്ഷനിൽ വെച്ച് ദളപതി വിജയ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. തന്റെ ആരാധകരോട് ഉള്ള അദ്ദേഹത്തിന്റെ സ്നേഹം വെളിവാക്കുന്ന വാക്കുകൾ ആയിരുന്നു അത്. തന്നോട് ദേഷ്യമോ വെറുപ്പോ ഉള്ളവർക്ക് തന്റെ പോസ്റ്റർ കീറുകയോ ബാനറുകൾ നശിപ്പിക്കുകയോ ചെയ്യാം എന്നും അതിനു തനിക്കു യാതൊരു പരാതിയും ഇല്ലെന്നും വിജയ് പറയുന്നു.
എന്നാൽ തന്നോടുള്ള ദേഷ്യം വെച്ച് തന്റെ ആരാധകരുടെ മേൽ കൈ വെക്കരുത് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ഏറ്റെടുക്കുകയാണ്. തന്റെ ഓരോ ചിത്രങ്ങളുടെ ഓഡിയോ ലോഞ്ച് വേളയിലും വിജയ് നടത്തുന്ന പ്രസംഗം അത്ര വലിയ രീതിയിൽ ആണ് ആരാധകർക്കിടയിൽ വൈറൽ ആവുന്നത്. തന്റെ സിനിമകൾക്ക് പുറമെ വ്യത്യസ്ത വിഷയങ്ങളെ കുറിച്ച് അദ്ദേഹം പറയുന്ന വാക്കുകൾക്ക് വലിയ വിലയാണ് ഏവരും കൊടുക്കുന്നത്. അതുപോലെ തന്നെ തന്റെ ആരാധകരെ എന്നും നെഞ്ചോടു ചേർക്കുന്ന താരവും കൂടിയാണ് വിജയ്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.