വിജയിയെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെ ലൈവ് ടൈലികാസ്റ്റായി നടത്തുകയുണ്ടായി. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എല്ലാ ഗാനങ്ങളും ഒന്നിന് ഒന്ന് മികച്ചാണ് നിൽക്കുന്നത്. വാത്തി കമിങ്, വാത്തി റെയ്ഡ്, കുട്ടി സോങ് എന്നിവ യൂ ട്യൂബിങ് ഇപ്പോഴും ട്രെൻഡിങ് തന്നെയാണ്. മാസ്റ്ററിലെ പുതിയ ഗാനം അണിയറ പ്രവർത്തകർ യൂ ട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ്. വിജയ് മാസ്റ്ററിൽ രണ്ട് ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെട്ടുന്നതെന്ന് ലിറിക്കൽ ഗാനത്തിലൂടെ സൂചന നൽകിയിരിക്കുകയാണ്.
അപ്പ് ബീറ്റ് – ടെക്നോ റൊമാന്റിക് നമ്പർ എന്നാണ് ഗാനത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. യുവാൻ ശങ്കർ രാജ ആലപിച്ച ‘അന്താ കണ്ണാ പാതാക്കാ’ എന്ന് തുടങ്ങുന്ന ഗാനമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വിഘ്‌നേശ് ശിവനാണ് ഗാനത്തിന് വേണ്ടി വരികൾ രചിച്ചിരിക്കുന്നത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോയിൽ ചിത്രത്തിലെ സ്റ്റില്ലുകൾ കാണാൻ സാധിക്കും. ചിത്രത്തിലെ എല്ലാ പോസ്റ്ററുകളിലും ഇതുവരെ താടിയുള്ള വിജയിയെയാണ് കാണാൻ സാധിച്ചത്. ലിറിക്കൽ സോങ്ങിലെ സ്റ്റില്ലുകളിൽ താടിയില്ലാത്ത വിജയുടെ ഗെറ്റപ്പ് പുറത്തുവിട്ടത് ആരാധകർക്ക് ഒരു സർപ്രൈസ് തന്നെയായിരുന്നു. വളരെ ചുരുങ്ങിയ സമയംകൊണ്ട് 3 ലക്ഷത്തോളം കാഴ്ചക്കാരെയാണ് ഗാനം ഇതിനോടകം സ്വന്തമാക്കിയത്. ചിത്രത്തിലെ മറ്റ് ഗാനങ്ങൾ വൈകാതെ തന്നെ പുറത്തുവിടും. മലയാളി താരം മാളവിക മോഹനനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രതിനായക വേഷത്തിൽ തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയും പ്രത്യക്ഷപ്പെട്ടുന്നുണ്ട്. ഏപ്രിൽ 9 ന് റിലീസ് ചെയ്യുവാൻ തീരുമാനിച്ച മാസ്റ്റർ കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം മാറ്റിവെച്ചിരിക്കുകയാണ്. പുതിയ റിലീസ് തിയതി വൈകാതെ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിടും.
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
This website uses cookies.