ഇന്ന് സൂപ്പർ സ്റ്റാർ രജനികാന്ത് കഴിഞ്ഞാൽ തമിഴിലെ ഏറ്റവും വലിയ താരം ആരെന്ന ചോദ്യത്തിന് ദളപതി വിജയ് എന്ന ഒരുത്തരം മാത്രമേ ഉള്ളു. അത്ര വലിയ ജനപ്രീതിയും താരമൂല്യവും ആണ് ഈ നടൻ ഇപ്പോൾ നേടിയെടുത്തിരിക്കുന്നതു. പുതിയ റിലീസ് ആയ ആറ്റ്ലി ചിത്രം ബിഗിൽ 300 കോടി ക്ലബിൽ കൂടി എത്തിയതോടെ രജനീകാന്തിന് ഒപ്പം വരെ ദളപതി വിജയ് എന്ന പേരിനെ പ്രതിഷ്ഠിച്ചു തുടങ്ങി ആരാധകർ. കേരളത്തിലും ഏറ്റവും കൂടുതൽ ആരാധകർ ഉള്ള തമിഴ് നടൻ ആണ് വിജയ്. ഇപ്പോഴിതാ കന്യാകുമാരി മ്യൂസിയത്തിൽ ദളപതി വിജയ്‌യുടെ പുതിയ മെഴുകു പ്രതിമ സ്ഥാപിച്ചിരിക്കുകയാണ്.
അവിടെയെത്തുന്ന ആളുകൾ ഏറെ ആവേശത്തോടെയാണ് ഈ പ്രതിമക്ക് ഒപ്പം വരെ നിന്ന് സെൽഫികൾ എടുക്കുന്നത്. വലിയ തിരക്കാണ് ദളപതിയുടെ മെഴുകു പ്രതിമ കാണാൻ അവിടെ അനുഭവപ്പെടുന്നത്. ആരാധകരുടെ ഈ ആവേശം നമ്മുക്ക് കാണിച്ചു തരുന്നത് ഈ നടനോടുള്ള എല്ലാ വിഭാഗത്തിലും പെട്ട ആളുകളുടെ സ്നേഹം തന്നെയാണ്. സ്ത്രീകളും കുട്ടികളും യുവാക്കളും എല്ലാം വിജയ് എന്ന താരത്തെ ഒരുപാട് ഇഷ്ട്ടപെടുന്നു എന്നതറിന്റെ തെളിവ് കൂടിയാണ് ഈ മെഴുകു പ്രതിമക്ക് ചുറ്റും കൂടുന്ന ജനക്കൂട്ടം കാണിച്ചു തരുന്നത്.
ഇപ്പോൾ ലോകേഷ് കനകരാജ് സംവിധാനം ചെയുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുകയാണ് വിജയ്. ഈ ചിത്രത്തിലെ വിജയ്‌യുടെ ലുക്ക് നേരത്തെ പുറത്തു വന്നിരുന്നു. സാധാരണ വിജയ് ചിത്രങ്ങളെ പോലെ അല്ലാത്ത ഒരു ചിത്രമായിരിക്കും ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 64 എന്നാണ് സൂചന. ഏതായാലും ആരാധകർ ഏറെ ആവേശത്തോടെ ആണ് ഈ ചിത്രം കാത്തിരിക്കുന്നത്. അടുത്ത വർഷം ഏപ്രിൽ മാസത്തിൽ ആണ് വിജയ്- ലോകേഷ് ചിത്രം റിലീസിന് എത്തുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.