ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടൈറ്റിൽ എന്നിവ ഇന്നലെയാണ് പുറത്തു വന്നത്. വാരിസ് എന്നായിരുന്നു ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഇപ്പോഴിതാ ദളപതിയുടെ ജന്മദിനം പ്രമാണിച്ചു ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യത്തെ പോസ്റ്റർ ബോസ് തിരിച്ചു വരുന്നു എന്ന ക്യാപ്‌ഷനോടെ എക്സിക്കുട്ടീവ് ലുക്കിൽ കോട്ടും സ്യൂട്ടും ധരിച്ചു മാസ്സ്, സ്റ്റൈലിഷ് ഭാവത്തിലുള്ള ദളപതിയെ ആണ് നമ്മുക്ക് കാണിച്ചു തന്നതെങ്കിൽ രണ്ടാമത്തെ പോസ്റ്ററിൽ കുറച്ചു കൂടി ഫൺ മൂഡിൽ അടിച്ചു പൊളിക്കുന്ന ദളപതിയെയാണ് നമ്മുടെ മുന്നിലെത്തിച്ചിരിക്കുന്നതു. മാസ്സും ആക്ഷനും സ്റ്റൈലും കോമെഡിയും റൊമാൻസുമെല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർറ്റൈനെർ ആയിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ ചിത്രത്തിലെ വിജയുടെ മൂന്നാമത്തെ പോസ്റ്ററും ഇന്ന് റിലീസ് ചെയ്യുമെന്നാണ് സൂചന.
സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വംശി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള തെലുങ്കു നിർമ്മാതാവായ ദിൽ രാജുവാണ്. മഹേഷ് ബാബു നായകനായ മഹർഷി എന്ന ദേശീയ പുരസ്‍കാരം നേടിയ ചിത്രമായിരുന്നു വംശിയുടെ തൊട്ടു മുൻപത്തെ റിലീസ്. അതുപോലെ ഈ ദളപതി ചിത്രത്തിൽ മഹേഷ് ബാബു അതിഥി വേഷം ചെയ്യുന്നുണ്ടെന്നും വാർത്തകൾ വന്നിരുന്നു. പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ ദളപതി ഇരട്ട വേഷമാണ് ചെയ്യുന്നതെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2023 പൊങ്കലിനായിരിക്കും വാരിസ് റിലീസ് ചെയ്യുക.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.