മഹാൻ എന്ന ചിയാൻ വിക്രം ചിത്രം ഫെബ്രുവരി പത്തിനാണ് റിലീസ് ചെയ്തതു. ചിയാൻ വിക്രമും അദ്ദേഹത്തിന്റെ മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമാണ് ഇത്. നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്ത ഈ ചിത്രം ഒരുക്കിയത് കാർത്തിക് സുബ്ബരാജ് ആണ്. ഒരു ഗ്യാങ്സ്റ്റർ ഡ്രാമ ആയാണ് ഈ ചിത്രം കാർത്തിക് സുബ്ബരാജ് ഒരുക്കിയത്. പ്രേക്ഷകരും നിരൂപകരും മികച്ച പ്രശംസയാണ് ഈ ചിത്രത്തിന് നൽകുന്നത്. അടുത്തിടെ വന്ന ഏറ്റവും മികച്ച ചിയാൻ വിക്രം ചിത്രമാണ് മഹാൻ എന്നും ഇതിലെ വിക്രമിന്റെ പ്രകടനം ഗംഭീരമെന്നും പ്രേക്ഷകർ പറയുന്നു. ഈ ചിത്രത്തെ പ്രശംസിച്ചു തമിഴിലെ സൂപ്പർ താരങ്ങളും മുന്നോട്ട് വരുന്നുണ്ട്. ഈ ചിത്രം കണ്ട തലൈവർ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ അഭിപ്രായം കാർത്തിക് സുബ്ബരാജ് പങ്കു വെച്ചിരുന്നു. തലൈവർക്കു മഹാൻ ഏറെ ഇഷ്ടപ്പെട്ടു എന്ന സന്ദേശമാണ് ലഭിച്ചത് എന്ന് കാർത്തിക് പറഞ്ഞു. ഇപ്പോഴിതാ ദളപതി വിജയ് പറഞ്ഞ വാക്കുകളും കാർത്തിക് തുറന്നു പറയുകയാണ്.
മഹാൻ കണ്ടു ഇഷ്ടപെട്ട വിജയ്, ഉടനെ തന്നെ ചിത്രത്തിന്റെ നിർമ്മാതാവായ ലളിത് കുമാറിനെ വിളിക്കുകയും ചിത്രം ഇഷ്ടപ്പെട്ടു എന്നും കാർത്തിക് സുബ്ബരാജിനെ അഭിന്ദനം അറിയിക്കണമെന്ന് പറഞ്ഞേൽപ്പിക്കുകയും ചെയ്തെന്നും കാർത്തിക് പറയുന്നു. സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശ്രേയസ് കൃഷ്ണ ആണ്. സിമ്രൻ, ബോബി സിംഹ, മുത്തു കുമാർ, വാണി ഭോജൻ, സനന്ത് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ അച്ഛനും മകനും ആയി തന്നെയാണ് വിക്രം- ധ്രുവ് വിക്രം ടീം അഭിനയിച്ചിരിക്കുന്നത്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.