ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് മാസ്റ്റർ എന്ന ദളപതി വിജയ് ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തത്. ദളപതി വിജയ് തന്നെ ആലപിച്ചിരിക്കുന്ന ഈ ഗാനം ഒരുക്കിയിരിക്കുന്നത് റോക്ക് സ്റ്റാർ അനിരുദ്ധ് രവിചന്ദർ ആണ്. ‘ലെറ്റ് മീ സിങ് എ കുട്ടി സ്റ്റോറി’ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് അരുൺരാജാ കാമരാജ് ആണ്. വളരെ രസകരമായി എഴുതിയിരിക്കുകയും ഈണം പകർന്നിരിക്കുകയും ചെയ്തിരിക്കുന്ന ഈ ഗാനം മനോഹരമായാണ് വിജയ് ആലപിച്ചിരിക്കുന്നതും. ഇംഗ്ലീഷ് വാക്കുകൾ നിറഞ്ഞ ഈ ഗാനത്തിലെ വരികളിലൂടെ വിജയ് രാഷ്ട്രീയവും പറയുന്നുണ്ട് എന്നാണ് ചില സംഗീത പ്രേമികൾ അഭിപ്രായപ്പെടുന്നത്. കുറച്ചു നാളായി തനിക്കെതിരെ നടക്കുന്ന ബിജെപി പ്രതിഷേധങ്ങൾക്കും വേട്ടയാടലുകൾക്കും പാട്ടിന് ഇടയിലൂടെ വിജയ് മറുപടി നൽകുന്നുണ്ട് എന്നാണ് അവർ പറയുന്നത്. “വെറുപ്പിന്‍റെ പ്രചാരകരാകല്ലേ” എന്ന വരിയും അവർ ഇതിനു ഉദാഹരണമായി പറയുന്നുണ്ട്.
ഈ അടുത്തിടെ വിജയ് ആരാധകർക്കൊപ്പം എടുത്ത ഒരു സെൽഫി സോഷ്യൽ മീഡിയയിൽ വളരെ വൈറലായിരുന്നു. അതിന്റെയും റഫറൻസ് ഈ പാട്ടിൽ കടന്നു വരുന്നുണ്ട് എന്നാണ് ചിലരുടെ നിരീക്ഷണം. കൈദിക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്. വിദ്യാഭ്യസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നുതെന്നും ചിത്രത്തില്‍ ഒരു പ്രൊഫസറുടെ കഥാപാത്രമാണ് വിജയ് ചെയ്യുന്നത് എന്നുമുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് എന്ന ബാനറിൽ സേവ്യർ ബ്രിട്ടോ ആണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.