തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ തമിഴ് നടൻ ദളപതി വിജയ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം. വിജയ് അഭിനയിക്കുന്ന പുതിയ ചിത്രത്തേക്കാളും വലിയ ചർച്ചയാണ് വിജയ്‌യുടെ വീട്ടിൽ നടന്ന ആദായ നികുതി വകുപ്പ് റെയ്‌ഡിനെ കുറിച്ചും അത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണത്തെ കുറിച്ചും അതിനു ശേഷം അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ബി ജെ പി പ്രവർത്തകർ തടസ്സപ്പെടുത്താൻ ശ്രമിച്ചതിനെ കുറിച്ചുമൊക്കെ നടക്കുന്നത്. വിജയ് ചിത്രമായ മാസ്റ്റർ ഷൂട്ട് ചെയ്യുന്ന ലൊക്കേഷനിൽ പോയി ആരാധകർ അദ്ദേഹത്തിന് വലിയ സ്വീകരണം നൽകുകയും ഷൂട്ടിംഗ് തടസ്സപ്പെടുത്താൻ വന്നവരെ തടയുകയും ചെയ്തിരുന്നു. വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ആയിരക്കണക്കിന് ആരാധകരാണ് മാസ്റ്റർ ഷൂട്ടിംഗ് ലൊക്കേഷനിലെത്തുന്നത്. ഇപ്പോഴിതാ ആരാധകർക്കൊപ്പമുള്ള വിജയ്‌യുടെ ഒരു മാസ്സ് സെൽഫിയാണ് സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റു പോലെ പരക്കുന്നത്.
നെയ്‌വേലിയിൽ നടക്കുന്ന മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തന്നെ കാണാൻ വന്ന ആയിരകണക്കിന് ആരാധകരെ കാണാൻ വിജയ് ഒരു ബസ്സിന്റെ മുകളിൽ കയറുന്ന വീഡിയോയും അതിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു. അവിടെ വെച്ച് ആരാധകർക്കൊപ്പം അദ്ദേഹമെടുത്ത സെൽഫിയാണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം വിജയ് സേതുപതിയുമുണ്ട്. ഈ വർഷം ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യാൻ പാകത്തിന് ഇതിന്റെ ഷൂട്ടിംഗ് നടക്കവെയാണ് വിജയ്‌യുടെ തൊട്ടു മുൻപത്തെ റിലീസായ ബിഗിൽ എന്ന ചിത്രത്തിന്റെ ആദായ നികുതി പ്രശ്നങ്ങളുമായി ബന്ധപെട്ടു ആദായ നികുതി ഉദ്യോഗസ്ഥർ വിജയ്‌യെ മണിക്കൂറുകളോളം ചോദ്യം ചെയ്തതും അദ്ദേഹത്തിന്റെ വീട്ടിലും ഓഫിസിലുമെല്ലാം റെയ്‌ഡ് നടന്നതും. ഏതായാലും വിജയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ആരാധകർ രംഗത്ത് വന്നു കഴിഞ്ഞു.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.