ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രമാണ് ദളപതി 67 . ഈ ചിത്രത്തിന്റെ വിവരങ്ങൾ ഒഫീഷ്യലായി പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് വിജയ് ആരാധകരും തെന്നിന്ത്യൻ സിനിമാ പ്രേമികളും. കമൽ ഹാസൻ നായകനായ വിക്രത്തിലൂടെ ലോകേഷ് രൂപം നൽകിയ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകുമോ ഈ വിജയ് ചിത്രം എന്നുമറിയാനുള്ള ആകാംഷ പ്രേക്ഷകർക്കുണ്ട്. ഈ ചിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ വാർത്തകൾ സോഷ്യൽ മീഡിയയിൽ ദിനം പ്രതി വരുന്നുണ്ട്. ഇപ്പോഴിതാ പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഈ വിജയ്- ലോകേഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കും. കാശ്മീരിൽ ആയിരിക്കും ഇതിന്റെ ആദ്യ ഷെഡ്യൂൾ ഒരുക്കുക. ആദ്യം കേരളത്തിലെ മൂന്നാറിലാണ് ചിത്രീകരണം പ്ലാൻ ചെയ്തിരുന്നതെന്നും, പിന്നീടത് കാശ്മീരിലേക്ക് മാറ്റുകയായിരുന്നു എന്നുമാണ് വാർത്തകൾ പറയുന്നത്.
തിരക്കഥ പൂർത്തിയായ ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. മധ്യവയ്സകനായ ഒരു ഗ്യാങ്സ്റ്റർ വേഷത്തിലാവും വിജയ് ഈ ചിത്രത്തിലെത്തുക എന്നും, ബാബ എന്ന ചിത്രത്തിൽ രജനികാന്ത് അവതരിപ്പിച്ചതിന് സമാനമായ ലുക്കിലുള്ള ഒരു കഥാപാത്രമായിരിക്കും വിജയ് ഇതിൽ ചെയ്യുകയെന്നും സൂചനയുണ്ട്. മലയാളത്തിന്റെ യുവതാരം നിവിൻ പോളി ഇതിൽ വില്ലൻ വേഷം ചെയ്യുമെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. മലയാളത്തിൽ നിന്ന് യുവനടൻ മാത്യൂസ് തോമസ്, ബോളിവുഡ് താരം സഞ്ജയ് ദത്, തമിഴിലെ സൂപ്പർ നായികതാരമായ തൃഷ എന്നിവരും ഇതിന്റെ ഭാഗമായി എത്തുമെന്നാണ് വാർത്തകൾ പറയുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ലോകേഷും രത്‌നകുമാറും ചേർന്നാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.