മലയാളത്തിലെ പ്രശസ്ത യുവ താരമായ സണ്ണി വെയ്ൻ ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങി നിൽക്കുന്ന നടനാണ്. ഇപ്പോൾ നിർമ്മാണ രംഗത്തേക്കും കടന്ന സണ്ണി വെയ്ൻ നായകനായ ഒട്ടേറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാനോപ്പം അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ൻ പിന്നീട് പ്രേക്ഷക ശ്രദ്ധ നേടിയ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി. സം സം, അനുഗ്രഹീതൻ ആന്റണി, വൃത്തം, ചതുർമുഖം, കുറുപ്പ് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങൾ ഇനി സണ്ണി വെയ്ൻ അഭിനയിച്ചു റീലീസ് ചെയ്യാനുണ്ട്. അത് കൂടാതെ അദ്ദേഹം നിർമ്മിക്കുന്ന നിവിൻ പോളി ചിത്രമായ പടവെട്ടും ഒരുങ്ങുകയാണ്.
ഇപ്പോഴിതാ ജീവിതത്തിൽ താൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട ചിത്രം ഏതെന്നു വെളിപ്പെടുത്തുകയാണ് സണ്ണി വെയ്ൻ. താൻ സ്കൂളിൽ പഠിക്കുമ്പോൾ, ദളപതി വിജയ് നായകനായ ഖുഷി എന്ന ചിത്രമാണ് ആദ്യമായി തീയേറ്ററിൽ പോയി കണ്ടതെന്നും വീട്ടിൽ അറിയാതെ സിനിമക്ക് പോകുക എന്നത് അന്ന് അതിസാഹസികമായ കാര്യമായിരുന്നു എന്നും സണ്ണി പറയുന്നു. അത് കൂടാതെ ദിൽ ചാഹ്ത ഹൈ, കാക്ക കാക്ക ഒക്കെ ഏറെ ആവേശത്തോടെ തീയേറ്ററിൽ പോയി കണ്ട ചിത്രങ്ങളാണ് എന്നും സണ്ണി വെയ്ൻ ഓർത്തെടുക്കുന്നു. സോഫ്റ്റ്‌വെയർ എൻജിനീയർ ആയുള്ള ജോലി രാജി വെച്ചിട്ടാണ് സണ്ണി വെയ്ൻ സിനിമയിൽ എത്തിയത്. തന്നെ തേടി വരുന്ന എല്ലാ ചിത്രങ്ങളും ചെയ്യാൻ ശ്രമിക്കാറില്ല എന്നും ആ കാര്യത്തിൽ സെലേക്റ്റീവ് ആണെന്നും അദ്ദേഹം പറഞ്ഞു. ഈ അടുത്തിടെ ജിപ്സി എന്ന ചിത്രത്തിലൂടെ തമിഴിലും സണ്ണി വെയ്ൻ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.